നയതന്ത്ര പ്രതിസന്ധി; ഖത്തറുമായി ചര്‍ച്ച നടത്താനുള്ള നീക്കം സൗദി അറേബ്യ നിര്‍ത്തിവെച്ചു

മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമാദ് അല്‍ താനി

ദോഹ: നയ തന്ത്ര പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഖത്തറുമായി ചര്‍ച്ച നടത്താനുള്ള നീക്കം സൗദി അറേബ്യ നിര്‍ത്തി വെച്ചു. ഖത്തറിനെതിരെ സൗദി ചേരിയില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനു ശേഷം ആദ്യമായി ഖത്തര്‍ അമീര്‍ സൗദി കിരീടവാകാശിയുമായി കഴിഞ്ഞ ദിവസം ടെലഫോണ്‍ വഴി സംസാരിച്ചിരുന്നു. എന്നാല്‍ ഖത്തറിന്റെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി ഇത് തെറ്റിദ്ധാരണാ ജനകമായ തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ പ്രതിഷേധിച്ചാണു അനുരജ്ഞ ചര്‍ച്ചകള്‍ നടത്താനുള്ള നീക്കം നിര്‍ത്തിവെച്ചതായി സൗദി പ്രഖൃാപിച്ചിരിക്കുന്നത്.

ഖത്തര്‍ അവരുടെ നിലപാട് പരസൃമായി പ്രഖൃാപിക്കുന്നതുവരെ ഖത്തറുമായി ചര്‍ച്ചക്കില്ലെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. എന്നാല്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തെ കുറിച്ച് ഖത്തര്‍ നൃൂസ് ഏജന്‍സി പ്രസിദ്ധീകരിച്ച വാര്‍ത്ത തെറ്റാണെന്ന് സൗദി വിദേശ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. യാഥാര്‍ഥൃവുമായി ഒരു ബന്ധവുമില്ലാത്തതാണ് ഖത്തര്‍ ന്യൂസ് ഏജന്‍സി നല്‍കിയ വാര്‍ത്ത. ഖത്തര്‍ അധികൃതര്‍ യാഥാര്‍ഥ്യങ്ങള്‍ വളച്ചൊടിക്കുന്നത് തുടരുന്നതിന്റെ തെളിവാണ് ഖത്തര്‍ ന്യൂസ് ഏജന്‍സിയുടെ വാര്‍ത്തയെന്ന് സൗദി അറേബ്യ പറഞ്ഞു.

ഖത്തര്‍ അമീര്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി ഫോണ്‍ സംഭാഷണം നടത്തിയതിന്റെ ഉള്ളടക്കം കൃത്രിമം നടത്തി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഖത്തറിന്റെ അപേക്ഷയുടെയും പതിമൂന്നു ഉപാധികളെ കുറിച്ച് നാലു രാജൃങ്ങളുമായും ചര്‍ച്ച ചെയ്യുന്നതിനുള്ള അപേക്ഷയുടെയും അടിസ്ഥാനത്തിലാണ് ഫോണ്‍ സംഭാഷണം നടന്നത്. പ്രശ്‌ന പരിഹാരത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബന്ധപ്പെട്ടവരെല്ലാം ഒന്നിച്ചിരിക്കണമെന്ന് ഖത്തര്‍ അമീര്‍ കിരീടവകാശിയോട് ആവശൃപ്പെട്ടു. ആവശൃത്തെ കിരീടവകാശി അംഗീകരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍ ചര്‍ച്ച പ്രശ്‌ന പരിഹാരത്തിന് ഖത്തര്‍ ആഗ്രഹിക്കുന്നില്ല എന്നതിന്റെ തെളിവാണ് യാഥാര്‍ഥ്യങ്ങള്‍ വളച്ചൊടിക്കുന്നത് ബോധൃപ്പെടുത്തുന്നത്. പഴയ നിലപാടില്‍ തന്നെ തുടരാണാണ് ഖത്തര്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് വ്യക്തമായ പ്രസ്താവനയിലുടെ നിലപാട് പരസ്യപ്പെടുത്താതെ ഖത്തറുമായി ഒരുവിധ ചര്‍ച്ചക്കും ആശയ വിനിമയത്തിനും തയ്യാറല്ലെന്നും സൗദി വ്യക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top