ലോക ചാമ്പ്യന്‍ പട്ടം നേടിയ വനിതാ ബോഡിബില്‍ഡര്‍ കാറിനുള്ളില്‍ വെന്തുമരിച്ചു; വീഡിയോ

അലെജാന്‍ഡ്രോ റൂബിയോ

കാസ റിസാഡ: മൂന്ന് തവണ ലോക ചാമ്പ്യന്‍ പട്ടം നേടിയ വനിതാ ബോഡി ബില്‍ഡര്‍ വാഹനാപടകത്തില്‍ കൊല്ലപ്പെട്ടു. അലെജാന്‍ഡ്രോ റൂബിയോയാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് നാല് ബോഡിബില്‍ഡര്‍മാരും അപകടത്തില്‍ കൊല്ലപ്പെട്ടു. ഇക്കഴിഞ്ഞ വ്യാഴാഴ്ചാണ് സംഭവം.

അലെജാന്‍ഡ്രോ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാറിന് തീപിടിച്ചു. അലെജാന്‍ഡ്രോയുടേയും സുഹൃത്തുക്കളുടേയും ശരീരത്തില്‍ തീ പടര്‍ന്നു. സംഭവ സ്ഥലത്തു തന്നെ അഞ്ച് പേരും മരിച്ചു. ഏലിയാസ് ടോറെസ്, ഗുവാഡാലൂപ് ഡേവിഡ്, ഇമ്മാനുവല്‍ വില്ലാല്‍ബ, ഡാനിയേല്‍ മോട്ടിവെറോ എന്നിവരായിരുന്നു അലെജാന്‍ഡ്രോയ്‌ക്കൊപ്പം ഉണ്ടായിരുന്നത്. ലോറി ഡ്രൈവര്‍ക്കും കൂടെയുണ്ടായിരുന്ന സഹായിക്കും അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു. ഇവരെ അനറ്റൂസയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ലോറി ഡ്രൈവര്‍ക്കും കൂടെയുണ്ടായിരുന്ന സഹായിക്കും അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു. ഇവരെ അനറ്റൂസയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അര്‍ജന്റീനയിലെ ഫിറ്റ്‌നസ് ആന്‍ഡ് ബോഡി ബില്‍ഡിങ് അസോസിയേഷന്റെ (എഎഎഫ്എഫ്-അര്‍ജന്റീന്‍ അസോസിയേഷന്‍ ഓഫ് ഫിറ്റ്‌നസ് ആന്‍ഡ് ബോഡി ബില്‍ഡിങ്) പ്രസിഡന്റായിരുന്നു റൂബിയോ. 2013 മുതല്‍ അസോസിയേഷന്റെ കാര്യങ്ങള്‍ നോക്കി വരുന്നത് റൂബിയോ ആണ്.

വീഡിയോ

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top