ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനം; ഹര്‍മന്‍ പ്രീത് കൗറിന് റെയില്‍വെയില്‍ സ്ഥാനക്കയറ്റം

ഹര്‍മന്‍ പ്രീത് കൗര്‍

മുംബൈ: വനിതാ ക്രിക്കറ്റ് താരം ഹര്‍മന്‍ പ്രീത്കൗറിനു റെയില്‍വെയില്‍ സ്ഥാനക്കയറ്റം. പശ്ചിമ റെയില്‍വെയുടെ പ്രത്യേക ചുമതല വകുപ്പിലേക്കാണ് (ഒഎസ്ഡി) സ്ഥാനക്കയറ്റം. നേരത്തെ മുംബൈ റെയില്‍വെയില്‍ ചീഫ് ഓഫീസ് സൂപ്പ്രണ്ടായി ജോലി നോക്കിയിട്ടുള്ള കൗര്‍ വനിതാ ടീമിനെ ഫൈനലില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നു.

”അടുത്തിടെ നടന്ന വനിതാലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ കാഴ്ചവെച്ച ഗംഭീര പ്രകടനം പരിഗണിച്ച് റെയില്‍വെ മന്ത്രാലയം ഗസറ്റഡ് റാങ്കോടുകൂടി കൗറിനെ പ്രത്യേക ചുമതല വകുപ്പിലേക്ക് സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നു,” പശ്ചിമ റെയില്‍വെയിലെ മുതിര്‍ന്ന വാക്താവ് പറഞ്ഞു. റെയില്‍വെയിലെ ഉദ്യോഗാര്‍ത്ഥികള്‍  അന്താരാഷ്ട്ര മത്സരങ്ങളില്‍ മികവ് പുലര്‍ത്തിയാല്‍ അവരെ അഭിനന്ദിക്കുകയും സ്ഥാനപദവി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ വനിതാ കായികതാരങ്ങള്‍ക്കും കൗര്‍ പ്രചോദനമാണെന്ന് പശ്ചിമ റെയില്‍വെ ജനറല്‍ മാനേജര്‍ എ കെ ഗുപ്ത പറഞ്ഞു. വനിത ലോകകപ്പിലെ പ്രകടനത്തിനുശേഷം ഇന്ത്യന്‍ റെയില്‍വെയുടെ ജീവനക്കാരായ 10 വനിതാ ക്രിക്കറ്റര്‍ക്ക് അന്നത്തെ റെയില്‍വെ മന്ത്രി സുരേഷ് പ്രഭു ഒന്നരക്കോടിയോളം രൂപയാണ് പ്രഖ്യാപിച്ചത്.

ഓസ്‌ട്രേലിയക്കെതിരെ സെമിഫൈനലില്‍ പുറത്താകാതെ നേടിയ സെഞ്ചുറിയാണ് ഹര്‍മന്‍ പ്രീത് കൗറിനെ പ്രശസ്തയാക്കിയത്. 115 ബോളില്‍ 171 റണ്‍സായിരുന്നു കൗര്‍ നേടിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top