‘ സ്ത്രീകളെ വേദനിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നു, പ്രത്യേകിച്ചും ഭര്‍ത്താവോ പിതാവോ അവര്‍ക്കൊപ്പമുള്ളപ്പോള്‍’; ഐഎസ് ഭീകര പ്രവര്‍ത്തക പറയുന്നു

റാക്വ: ‘സ്ത്രീകളെ ഉപദ്രവിക്കുന്നതില്‍ നിന്നും സുഖം കണ്ടെത്തുന്നു, പ്രത്യേകിച്ചും ഭര്‍ത്താവോ, പിതാവോ മറ്റ് ബന്ധുക്കളോ അവര്‍ക്കൊപ്പമുണ്ടെങ്കില്‍ കൂടുതല്‍ സന്തോഷം’. സിറിയയിലെ ഇസ്‌ലാമിക് സ്റ്റേറ്റ്‌സിന്റെ തലസ്ഥാനമായ റാക്വയില്‍ അല്‍ഖന്‍സ ബ്രിഗേഡ് എന്ന പേരിലുള്ള വനിതാ ഭീകര പൊലീസില്‍ അംഗമായ 25 കാരി ഹാജെറയുടെ വാക്കുകളാണിത്. സ്ത്രീകള്‍, സ്ത്രീകള്‍ക്കുതന്നെ വേദനയാകുന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഹാജെറിന്റെ വാക്കുകളില്‍ നിറയുന്നത്. ബ്രിട്ടീഷ് വനിതാ ജിഹാദിസ്റ്റുകളാണ് ക്രൂര പീഡനം അഴിച്ചു വിടുന്നതില്‍ മുന്‍പന്തിയിലെന്നും ഹാജെറ പറയുന്നു.

അല്‍ഖന്‍സാ ബ്രിഗേഡില്‍ ഹാജെറ അംഗമാകുന്നത് 2014ലാണ്. ഹാജെറ ഉള്‍പ്പെടെയുള്ള വനിതാ ജിഹാദികളെ അഡോള്‍ഫ് ഹിറ്റലറുടെ ഭരണകാലത്തുണ്ടായിരുന്ന ഗസ്റ്റപ്പയോടാണ് താരതമ്യം ചെയ്യുന്നത്. സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചുരുക്കം ചില ഭീകര സംഘടനകളില്‍ മുന്നിട്ടു നില്‍ക്കുന്നതിനാലാണ് ഐഎസില്‍ ചേര്‍ന്നതെന്നാണ് ഹാജെറ പറയുന്നത്.

യൂറോപ്പില്‍ നിന്നുള്ള ജിഹാദികളാണ് ഉപദ്രവകാരികള്‍. ‘ബൈറ്റിങ്’ ടൂള്‍ ഉപയോഗിച്ചാണ് ഇവര്‍ വേദനിപ്പിക്കുന്നത്. ഇവര്‍ അറിയപ്പെടുന്നത് ‘ഉം സലാമ’ എന്നാണെന്നും ഹാജെറ പറയുന്നു.

ബൈറ്റിങ് ടൂള്‍

ജോര്‍ദാന്‍ സ്വദേശിയായ ആര്‍മി പൈലറ്റ് മുവാത്ത് അല്‍ കസാസ്‌ബെഹിനെ വധശിക്ഷയ്ക്ക് വിധേയനാക്കിയപ്പോള്‍ അതിന് താന്‍ ദൃക്‌സാക്ഷായിയരുന്നുവെന്ന് ഹാജെറ വ്യക്തമാക്കുന്നു. ഇരുമ്പ് കൂടിലാക്കിയശേഷം മുവാത്തിനെ ജീവനോടെ കത്തിക്കുകയായിരുന്നു ചെയ്തത്. ഉം സലാമയും ഉം റയാനും മുവാത്തിനെ എങ്ങനെയാണ് പീഡിപ്പിച്ചതെന്ന് തനിക്ക് കൃത്യമായ ഓര്‍മ്മയുണ്ട്. താന്‍ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ പീഡനമാണ് അവിടെ നടന്നതെന്നും ഹാജെറ കൂട്ടിച്ചേര്‍ത്തു.

റാക്വയിലെ സ്ത്രീകളുടെ പെരുമാറ്റം നിരീക്ഷിക്കുക, കറുത്ത ഷൂ ധരിക്കാത്തവരേയും മുഖംമൂടി ധരിക്കാത്തവര്‍ക്കും കടുത്ത ശിക്ഷ നല്‍കുക തുടങ്ങി കടുത്ത അടിച്ചമര്‍ത്തല്‍ രീതിയാണ് അല്‍ഖന്‍സ നടത്തിവരുന്നത്. മുസ്‌ലീം സ്ത്രീകള്‍ തല മുതല്‍ കാല്‍ വരെ മൂടുന്ന വസ്ത്രം ധരിക്കുമെന്നും ഇവര്‍ ഉറപ്പു വരുത്തും. അല്ലാത്ത പക്ഷമാണ് കടുത്ത ശിക്ഷയ്ക്ക് സ്ത്രീകളെ ഇവര്‍ വിധേയയാക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top