ഒരു ഫ്രെഷ് ബിസിനസുമായി ജോയി നവംബറില്‍ വര്യാണ്…ജോയ്‌ടെ പുതിയ ബിസിനസ് എന്താണെന്ന് നിങ്ങള്‍ക്ക് guess ചെയ്യാന്‍ പറ്റ്വേ.. ഉത്തരം പറയുന്നവര്‍ക്ക് സമ്മാനം വെയിറ്റിങ്ങാണ്

പുണ്യാളന്‍ അഗര്‍ബത്തീസിന് ശേഷം പുതിയൊരു ബിസിനസുമായി ചിത്രത്തിന്റെ രണ്ടാം ഭാഗം നവംബറില്‍ എത്തുകയാണ്. ചിത്രത്തില്‍ ജോയിയുടെ ബിസിനസ് പറയുന്നവര്‍ക്ക് സമ്മാനമുണ്ട്. ഇത് സംബന്ധിച്ച് നിര്‍ദ്ദേശം ചിത്രത്തിന്റെ സംവിധായകന്‍ രഞ്ജിത്ത് ഫെയ്‌സ് ബുക്കിലൂടെയാണ് പുറത്തുവിട്ടത്. പുണ്യാളന്‍ പെട്രോള്‍, പുണ്യാളന്‍ പേപ്പര്‍, പുണ്യാളന്‍ പപ്പടം, പുണ്യാളന്‍ സിനിമ കോപ്ലക്‌സ്, പുണ്യാളന്‍ കോഫി എന്നിങ്ങനെ എന്തുമാകാം. ചിന്തിക്കു എന്നിട്ട് punyalancinemas@gmail.com എന്ന് മെയില്‍ ഐഡിയിലേക്ക് അയക്കാം. ശരിയുത്തരം അയക്കുന്നവര്‍ക്ക് സമ്മാനം.

പുണ്യാളന്‍ അഗര്‍ബത്തീസിന് ശേഷം ഒരു ഫ്രെഷ് ബിസിനസുമായി ജോയി നവംബറില്‍ വര്യാണ്…ജോയ്‌ടെ പുതിയ ബിസിനസ് എന്താണെന്ന് നിങ്ങള്‍ guess ചെയ്യാന്‍ പറ്റ്വേ.. കറക്ടടായി പറയുന്നവര്‍ക്ക് ഞെട്ടിക്കുന്ന ഗിഫ്ട് വെയിറ്റിങ്ങാണ്.

മലയാള സിനിമയിലെ ഏറ്റവും പുതിയ കൂട്ടുകെട്ടായ രഞ്ജിത്ത് ശങ്കറും, ജയസൂര്യയും വിതരണരംഗത്തേക്ക് തിരിഞ്ഞിരുന്നു. ‘പുണ്യാളന്‍ സിനിമാസ്’ എന്ന് പേരിട്ടിരിക്കുന്ന വിതരണകമ്പനിയെ കുറിച്ച് ജയസൂര്യ തന്നെയാണ് ഫെയ്‌സ്ബുക്ക് പേജില്‍ ആരാധകരുമായി പങ്കുവെച്ചത്. ഇരുവരുടെയും എക്കാലത്തെയും മികച്ച സിനിമ പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗമെത്തുന്നുവെന്ന ചര്‍ച്ച സിനിമ ലോകത്ത് പുരോഗമിക്കവെയാണ് ഇരുവരും വിതരണരംഗത്തേക്ക് തിരിയുന്നുവെന്ന വാര്‍ത്തയും എത്തുന്നത്. പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗമായിരിക്കും പുണ്യാളന്‍ സിനിമാസിന്റെ ആദ്യ സിനിമയെന്നും ജയസൂര്യ പറയുന്നു. പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗം നവംബറില്‍ എത്തുമെന്നാണ് സൂചന.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top