ഓസ്‌ട്രേലിയ-ന്യൂസിലാന്‍ഡ് ടീമുകള്‍ക്കെതിരായ മല്‍സരക്രമം പ്രസിദ്ധീകരിച്ചു; സന്നാഹ മല്‍സരത്തില്‍ ഇന്ത്യയെ ഗുര്‍കീരത് നയിക്കും

ഫയല്‍ ചിത്രം

മുംബൈ: ഓസ്‌ട്രേലിയക്കും ന്യൂസിലാന്‍ഡിനുമെതിരെയുള്ള മത്സരക്രമങ്ങളുടെ പട്ടിക ബിസിസിഐ പുറത്തുവിട്ടു. ഓസ്‌ട്രേലിയക്കെതിരെ അഞ്ച് ഏകദിനങ്ങളും മൂന്ന് 20- ട്വന്റിയും കളിക്കുന്ന ഇന്ത്യന്‍ ടീമിന്, ന്യൂസിലാന്‍ഡിനെതിരെ മൂന്നു ഏകദിനങ്ങളും, മൂന്ന് ട്വന്റി ട്വന്റിയുമാണ് ഉള്ളത്. ബിസിസിഐയും ക്രിക്കറ്റ് ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡ് ക്രിക്കറ്റ് അസോസിയേഷനും സംയുക്തമായാണ് മത്സരക്രമം പുറത്തുവിട്ടത്. സെപ്റ്റംബര്‍ 17നാണ് മത്സരങ്ങളുടെ തുടക്കം.

ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന മത്സരങ്ങള്‍ യഥാക്രമം സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 1 വരെ ചെന്നൈ, കൊല്‍ക്കത്ത, ഇന്‍ഡോര്‍, ബാംഗ്ലൂര്‍, നാഗ്പൂര്‍ എന്നിവിടങ്ങളിലും ഇരുപതോവര്‍ മത്സരങ്ങള്‍ റാഞ്ചി, ഗുവാഹത്തി, ഹൈദരാബാദ് സ്‌റ്റേഡിയങ്ങളില്‍ വെച്ച് 7,10,13 തീയ്യതികളിലായും നടക്കും.

ഒക്ടോബര്‍ 22 മുതലാണ് ന്യൂസിലാന്‍ഡിനെതിരെയുള്ള മത്സരങ്ങളുടെ തുടക്കം. മുംബൈ, പൂന, ഉത്തര്‍പ്രദേശ് സ്റ്റേഡിയങ്ങള്‍ ഏകദിന മത്സരങ്ങള്‍ക്കായും ഡെല്‍ഹി, രാജ്‌കോട്ട്, തിരുവനന്തപുരം സ്റ്റേഡിയങ്ങള്‍ ട്വന്റി ട്വന്റിക്കായും തെരഞ്ഞെടുത്തു. നവംബര്‍ ഒന്നുമുതല്‍ ഏഴുവരെയാണ് 20- ട്വന്റി മത്സരങ്ങള്‍.

ഗുര്‍കീരത് സിംഗ്

ഇതോടൊപ്പം ഓസ്‌ട്രേലിയക്കെതിരെ സന്നാഹ മല്‍സരത്തിനുള്ള ടീമിനെയും ബിസിസിഐ പ്രഖ്യാപിച്ചു. പഞ്ചാബില്‍ നിന്നുള്ള ഗുര്‍കീരത് സിംഗ് നയിക്കുന്ന ടീമില്‍ രാഹുല്‍ ത്രിപാഠി, മായങ്ക്‌  അഗര്‍വാള്‍ എന്നിവര്‍ ഉള്‍പ്പെട്ടു. സെപ്റ്റംബര്‍ 12 നാണ് സന്നാഹമത്സരം

ടീം: രാഹുല്‍ ത്രിപാഠി, മായങ്ക്‌  അഗര്‍വാള്‍, ശിവം ചൗധരി, വാഷിംഗ്ടണ്‍ സുന്ദര്‍, നിതീഷ് റാണ, ഗോവിന്ദ് പോടര്‍, ഗുര്‍കീരത് സിംഗ് (ക്യാപ്റ്റന്‍), ശ്രീവത്സ് ഗോസാമി, രാഹില്‍ ഷാ, അക്ഷയ് കര്‍നേവര്‍, കുല്‍വന്ത് കെജ്‌രോലിയ, കുശാഗ് പട്ടേല്‍, അവേഷ് ഖാന്‍, സന്ദീപ് ശര്‍മ.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top