ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണ്‍ യു എസ് ഓപ്പണ്‍ ഫൈനലില്‍

കെവിന്‍ ആന്‍ഡേഴ്‌സണ്‍

ന്യൂയോര്‍ക്ക് : ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണ്‍ യു എസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സിന്റെ ഫൈനലില്‍ കടന്നു. സെമിയില്‍ സ്‌പെയിനിന്റെ പാബ്ലോ കരേനോ ബുസ്റ്റയെയാണ് ആന്‍ഡേഴ്‌സണ്‍ പരാജയപ്പെടുത്തിയത്.

ബുസ്റ്റയെ ഒന്നിന് എതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് 31 കാരനായ ആന്‍ഡേഴ്‌സണ്‍ തന്റെ കന്നി ഗ്രാന്‍ഡ്സ്ലാം ഫൈനലില്‍ കടന്നത്. ആദ്യ സെറ്റ് നഷ്ടമായ ശേഷമായിരുന്നു ആന്‍ഡേഴ്‌സന്റെ തിരിച്ചുവരവ്. സ്‌കോര്‍ 4-6, 7-5,6-3, 6-4

1973ന് ശേഷം പുരുഷ വിഭാഗം ഫൈനലില്‍ എത്തുന്ന താഴ്ന്ന റാങ്കുകാരന്‍ കൂടിയാണ് 32 ആം റാങ്കുകാരനായ ആന്‍ഡേഴ്‌സണ്‍. തന്റെ ആദ്യ ഗ്രാന്‍സ്ലാം കിരീടത്തിനാണ് ആന്‍ഡേഴ്‌സണിന്റെ പോരാട്ടം.  യുഎസ് ഓപ്പണിന്റെ ഫൈനലിലെത്തുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ താരമാണ് ആന്‍ഡേഴ്‌സണ്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top