യു എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടത്തിനായി അമേരിക്കന്‍ പോര്; സ്ലൊവാനെ സ്റ്റീഫന്‍സ്, മാഡിസണ്‍ കെയ്‌സിനെ നേരിടും

മാഡിസണ്‍ കെയ്‌സ്,സ്ലൊവാനെ സ്റ്റീഫന്‍സ്

ന്യൂയോര്‍ക്ക് : യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ഇത്തവണ അമേരിക്കയ്ക്ക് തന്നെയെന്നുറപ്പായി. ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ കിരീടത്തിനായി മാറ്റുരയ്ക്കുന്നത് അമേരിക്കയുടെ സ്ലൊവാനെ സ്റ്റീഫന്‍സും മാഡിസണ്‍ കെയ്‌സുമാണ്. ഇതോടെയാണ് ആരു ജയിച്ചാലും കിരീടം അമേരിക്ക ഉറപ്പിച്ചത്.

ഇരുവരുടെയും ആദ്യ ഗ്രാന്‍ഡ് സ്ലാം ഫൈനല്‍ ആണിത്. 2002 ല്‍ സഹോദരിമാരായ വീനസ് വില്യംസും സെറീന വില്യംസും തമ്മില്‍ ഏറ്റുമുട്ടിയ ശേഷം, ഇതാദ്യമായാണ് ഫൈനലില്‍ രണ്ട് അമേരിക്കന്‍ താരങ്ങള്‍ കിരീടം തേടി വീണ്ടും കൊമ്പുകോര്‍ക്കുന്നത്.

മുന്‍ ചാമ്പ്യന്‍ വീനസ് വില്യംസിനെ അട്ടിമറിച്ചാണ് സീഡ് ചെയ്യപ്പെടാത്ത താരമായ, 24 കാരിയായ സ്ലൊവാനെ സ്റ്റീഫന്‍സ് കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. സ്‌കോര്‍ 6-1, 0-6, 7-5

മറ്റൊരു സെമിയില്‍ കോകോ വാന്‍ഡെര്‍വെഗെയെ തോല്‍പ്പിച്ചാണ് മാഡിസണ്‍ കെയ്‌സ് ഫൈനലില്‍ കടന്നത്. ആദ്യ മൂന്നു ഗെയിമുകള്‍ നഷ്ടപ്പെട്ട ശേഷമായിരുന്നു കെയ്‌സിന്റെ ഗംഭീര തിരിച്ചുവരവ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top