കോഹ്ലി ആത്മസമര്‍പ്പണം ഞങ്ങള്‍ക്ക് മാതൃക; നായകനെ വാഴ്ത്തി ഇന്ത്യന്‍ സ്പിന്നര്‍

വീരാട് കോഹ്ലി, കുല്‍ദീപ് യാദവ്‌

മുംബൈ: ശ്രീലങ്കക്കെതിരായ തുടര്‍ വിജയങ്ങള്‍ക്കു പുറകെ കോഹ്ലിയെ വാഴ്ത്തി ഇന്ത്യന്‍ സ്പിന്‍ ബോളര്‍ കുല്‍ദീപ് യാദവ്. കോഹ്ലി കളിക്കളത്തില്‍ കാണിക്കുന്ന ആത്മസമര്‍പ്പണം എല്ലാ കളിക്കാര്‍ക്കും പ്രചോദനമാണെ് യാദവ് പറഞ്ഞു. ബോളര്‍മാര്‍ക്ക് പൂര്‍ണ്ണ പിന്തുണയും സ്വാതന്ത്ര്യവും ഇന്ത്യന്‍ നായകന്‍ നല്‍കുന്നുണ്ടെന്നും ഈ ഇരുപത്തിരണ്ടുകാരന്‍ പറഞ്ഞു.

ശ്രീലങ്കന്‍ പര്യടനം തൂത്തുവാരിയ ഇന്ത്യന്‍ ടീം ആധികാരിക പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഒരു നായകനായി നിന്നുകൊണ്ട് കളിക്കളത്തില്‍ നമുക്ക് വേണ്ടതെല്ലാം അനുവദിക്കുന്നു, ഞാന്‍ ബോള്‍ ചെയ്യുമ്പോള്‍ അദ്ദേഹം എന്റെ അടുത്തേക്ക് വരും, ഏത് രീതിയിലാണ് ഫീല്‍ഡിങ്ങ് ഒരുക്കേണ്ടതെന്ന് ചോദിക്കും, ഏതൊരു ബൗളറും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യമാണത്.

ശ്രീലങ്കക്കെതിരായ പരമ്പരയില്‍ ഉടനീളം അദ്ദേഹം എനിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി. ടീമിന്റെ ഐക്യത്തില്‍ ഞാന്‍ സന്തോഷിക്കുന്നു. ബാറ്റിംഗിലായാലും ഫീല്‍ഡിംഗിലായാലും അദ്ദേഹം ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്നു. കളിക്കളത്തിലും പരിശീലന സമയത്തും അദ്ദേഹം കൊടുക്കുന്ന ആത്മസമര്‍പ്പണം മറ്റുള്ളവര്‍ക്ക് മാതൃകയാണ്.

ശ്രീലങ്കക്കെതിരെ വളരെ കുറച്ച് അവസരങ്ങളെ കുല്‍ദീപ് യാദവിനു ലഭിച്ചിരുന്നുള്ളൂ. ട്വന്റി ട്വന്റിക്ക് പുറമെ രണ്ട് ഏകദിനങ്ങളിലും ഒരു ടെസ്റ്റ് മത്സരങ്ങളിലുമാണ് യാദവ് ഇറങ്ങിയത്. അതേസമയം തന്റെ പ്രകടനത്തിന്‍ സന്തോഷവാനാണെന്നും ഓസ്‌ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന ടൂര്‍ണ്ണമെന്റിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും യാദവ് പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top