യുഎസ് ഓപ്പണില്‍ നിന്നും വീനസ് വില്യംസ് പുറത്ത്; അട്ടിമറി വിജയവുമായി സൊളാന്‍ സ്റ്റീഫന്‍സ് ഫൈനലില്‍

സൊളാനെ അഭിനന്ദിക്കുന്ന വീനസ് വില്യംസ്

ന്യൂയോര്‍ക്ക് : യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ നിന്നും അമേരിക്കയുടെ വീനസ് വില്യംസ് പുറത്തായി. സെമിയില്‍ നാട്ടുകാരിയായ സൊളാന്‍ സ്റ്റീഫന്‍സിനോട് പരാജയപ്പെട്ടാണ് മുന്‍ ചാമ്പ്യനായ വീനസ് പുറത്തായത്. വാശിയേറിയ പോരാട്ടത്തില്‍ വീനസിനെ കീഴടക്കിയ സൊളാന്‍ സ്റ്റീഫന്‍സ് ഫൈനലില്‍ കടന്നു. സ്‌കോര്‍ 6-1, 0-6, 7-5

പരുക്കില്‍ നിന്നും മോചിതയായ സൊളാന്‍സ് വീനസിനെതിരെ വീറുറ്റ പോരാട്ടമാണ് കാഴ്ച വെച്ചത്. മികച്ച പ്രകടനത്തോടെ ആദ്യ സെറ്റ് സൊളാന്‍ സ്വന്തമാക്കി. എന്നാല്‍ രണ്ടാം സെറ്റില്‍ സൊളാനെ നിലം തൊടാന്‍ അനുവദിക്കാതെ വീനസ് മല്‍സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നു.

വീനസ് വില്യംസിനെ പരാജയപ്പെടുത്തിയ സൊളാന്റെ ആഹ്ലാദം

ഇതോടെ മല്‍സരം ആവേശത്തിലായി. എന്നാല്‍ വീനസിന്റെ പരിചയസമ്പത്തിനെ കളിമികവുകൊണ്ട് മറികടന്ന് നിര്‍ണായകമായ മൂന്നാം സെറ്റും ഫൈനല്‍ ബെര്‍ത്തും സൊളാന്‍ സ്റ്റീഫന്‍സ് സ്വന്തമാക്കുകയായിരുന്നു. 2000,2001 വര്‍ഷങ്ങളിലെ യുഎസ് ഓപ്പണ്‍ ചാമ്പ്യനാണ് വീനസ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top