യുഎസ് ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ സഖ്യം സെമിഫൈനലില്‍

വാഷിംഗ്ടണ്‍ : യുഎസ് ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ സഖ്യം സെമിഫൈനലില്‍ കടന്നു. ചൈനയുടെ ഷുവായ് പെംഗാണ് ഡബിള്‍സില്‍ സാനിയയുടെ പങ്കാളി.

ക്വാര്‍ട്ടറില്‍ ടിമിയ ബാബോസ്-ആന്ദ്രേ ഹവാകോവ ജോഡിയെയാണ് സാനിയ-പെംഗ് സഖ്യം പരാജയപ്പെടുത്തിയത്. സ്‌കോര്‍ 7-6, 6-4.

ശനിയാഴ്ച നടക്കുന്ന സെമിയില്‍ തായ്‌വാന്റെ ചാന്‍ യുംഗ് ജാന്‍- സ്വിസ് താരം മാര്‍ട്ടിന ഹിംഗിസ് ജോഡിയെ സാനിയ സഖ്യം നേരിടും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top