പന്ത്രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ സൗദി അറേബ്യ യോഗ്യത നേടി

പ്രതീകാത്മക ചിത്രം

സൗദി: പന്ത്രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ സൗദി അറേബ്യ യോഗ്യത നേടി. യോഗ്യതാ മത്സരത്തില്‍ ജപ്പാനെ എതിരില്ലാത്ത ഒരു ഗോളിന് അട്ടിമറിച്ചാണ് ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ സൗദി അറേബ്യ ഇടം നേടിയത്. ലോകകപ്പ് മത്സരത്തില്‍ പങ്കെടുക്കാന്‍ ഇടം നേടിയതോടെ രാജ്യത്തെ ഫുഡ്‌ബോള്‍ പ്രേമികള്‍ വലിയ ആവേശത്തിലാണ്.

അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പ് മത്സരത്തില്‍ സ്ഥാനം ഉറപ്പിച്ചതോടെ ടീമംഗങ്ങള്‍ക്ക് ഭീമമായ സംഖ്യ പാരിതോഷികം ലഭിക്കും. സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ടീമിന് പാരിതോഷികം നല്‍കാന്‍ ഉത്തരവിട്ടു. കഴിഞ്ഞ ദിവസം നടന്ന മത്സരം കാണുന്നതിന് മുഴുവന്‍ ടിക്കറ്റുകളും കിരീടാവകാശി വാങ്ങി ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സൗജന്യ വിതരണം നടത്തിയിരുന്നു.

കിങ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരം കാണാന്‍ 62,000ലധികം ഫുട്‌ബോള്‍ പ്രേമികളാണ് എത്തിയത്. ടീം അംഗങ്ങള്‍ക്കുള്ള പാരിതോഷികംപിന്നീട് പ്രഖ്യാപിക്കുമെന്ന് ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദ് അല്‍ശൈഖ് പറഞ്ഞു. കളിയുടെ 63ാം മിനിറ്റില്‍ സ്‌െ്രെടക്കര്‍ ഫഹദ് അല്‍മുവല്ലദ് ആണ് സൗദിയുടെ വിജയ ഗോള്‍ നേടിയത്. സൗദിയുടെ വിജയത്തില്‍ സൗദി എയര്‍ലൈന്‍സും സൗദി ടെലികോം കമ്പനിയും ഓഫര്‍ പ്രഖ്യാപിച്ചു. ദേശീയ, അന്തര്‍ദേശീയ കോളുകള്‍ക്കാണ് രണ്ടു ദിവസം സൗദി ടെലികോം കമ്പനി ഓഫര്‍ പ്രഖ്യാപിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top