റീടെയ്ല്‍ മേഖലയില്‍ സ്വദേശി വനിതകള്‍ക്ക് തൊഴില്‍ നല്‍കി സൗദി തൊഴില്‍ മന്ത്രാലയം

സൗദി: ചില്ലറ വില്‍പ്പന വ്യാപാര മേഖലയില്‍ നിരവധി സ്വദേശി വനിതകള്‍ക്ക് തൊഴില്‍ നല്‍കിയതായി സൗദി തൊഴില്‍ മന്ത്രാലയം. സൗദിയിലെ ചില്ലറ വൃാപാര സ്ഥാപനങ്ങളില്‍ രണ്ട് ലക്ഷം വനിതകള്‍ ജോലിചെയ്യുന്നതായി സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. 2011 മുതല്‍ ഈ മേഖലയില്‍ വനിതാ വത്കരണം നടപ്പിലാക്കാന്‍ ഏറെ ത്യാഗം നേരിട്ടിരുന്നതായും സൗദി തൊഴില്‍ സാമൂഹിക സുരക്ഷാ വിഭാഗം പറഞ്ഞു.

തൊഴില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന വനിതകളുടെ ഗതാഗത സംവിധാനവുമായി ബന്ധപ്പെട്ട വിഷയം പരിഹരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കയാണെന്ന് തൊഴില്‍ മന്ത്രാലയത്തിലെ വനിതാവിഭാഗം തൊഴില്‍ പദ്ദതിയുടെ തലവന്‍ ഫാത്തീന്‍ അല്‍ സാരി പറഞ്ഞു. ഈ വിഷയം പരിഹരിക്കാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ യൂബര്‍, കരീം ടാക്‌സി ടെക്‌നോളജി വഴിയുള്ള ഗതാഗത സംവിധാനം പ്രയോജനകരമാകുമൊ എന്ന് പരീക്ഷിച്ചുകൊണ്ടിരിക്കയാണ്. പരീക്ഷണാടിസ്ഥാനത്തില്‍ 400 വൗച്ചര്‍ കൂപ്പണുകള്‍ വിതരണം ചെയ്തിട്ടുള്ളത്. പരീക്ഷണം വിജയിക്കുമെങ്കില്‍ 2020 ഓടെ ഗതാഗത പദ്ദതി പ്രയോജനം ചെയ്യുന്ന വനിതകളുടെ എണ്ണം ഒന്നര ലക്ഷമാക്കി ഉയര്‍ത്തും.

2011 മുതല്‍ തൊഴില്‍ മേഖലയില്‍ വനിതകളുടെ സ്വദേശിവത്കരണം കാരൃമായിതന്നെ നടപ്പില്‍ വരുത്താനുള്ള പദ്ദതികളായിരുന്നു തൊഴില്‍ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ഡോ. അല്‍സാരി പറഞ്ഞു. പദ്ദതിയുടെ മുന്നാം ഘട്ടം ആഴ്ചകള്‍ക്കുള്ളില്‍ ആരംഭിക്കുമെന്നും ഡോ. അല്‍സാരി സൂചന നല്‍കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top