ഗണേശ ചതുര്‍ത്ഥി ആഘോഷത്തിന്റെ ഭാഗമായി വിഗ്രഹങ്ങള്‍ തള്ളി; മാലിന്യം നിറഞ്ഞ് കൃഷ്ണ നദി

മലിനമായ കൃഷ്ണ നദി

വിജയവാഡ : ഗണേശ ചതുര്‍ത്ഥിയുടെ ഭാഗമായി ആയിരത്തോളം വിഗ്രഹങ്ങള്‍ തള്ളിയതുമൂലം കൃഷ്ണ നദി മലിനമായി. കൃഷ്ണവേണി കടവിലാണ് വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്തത്. വിഗ്രഹങ്ങള്‍ക്കുമുകളില്‍ പൂശുന്ന കെമിക്കലുകള്‍ വെള്ളത്തില്‍ ലയിച്ചതുകാരണം ദുര്‍ഗന്ധംമൂലം പ്രദേശത്തുകൂടെ സഞ്ചരിക്കാനാകാത്ത അവസ്ഥയാണ്. പുഴയില്‍ വെള്ളം കുറവാതിനാല്‍ വിഗ്രഹങ്ങള്‍ ഒഴുകിപ്പോകാതെ കെട്ടിക്കിടന്നതാണ് ദുരിതത്തിന് കാരണമായത്.

നദിയുടെ താഴെഭാഗത്താണ് കൂടുതല്‍ വിഗ്രഹങ്ങള്‍ ഉള്ളത്. ഇത് വെള്ളത്തിന്റെ തോത് കുറയാന്‍ കാരണമായേക്കും എന്ന സംശയുവുമുണ്ട്.  ജലം മലിനീകരിക്കപ്പെടും എന്നതിനാല്‍ ഒഴുക്കിനെതിരായി വിഗ്രഹങ്ങള്‍ നിക്ഷേപിക്കരുതെന്ന നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ നല്‍കിയിരുന്നു. സുഗമമായി വിഗ്രഹങ്ങള്‍ ഒഴുക്കുന്നതിന് ക്രെയിന്‍ സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനാല്‍ വിഗ്രഹങ്ങള്‍ ഇപ്പോള്‍ വെള്ളത്തില്‍ ഒഴുകിനടക്കുകയാണ്.

ആഘോഷങ്ങളുടെ പേരില്‍ പുഴകള്‍ മലിനമാക്കിയതിനെതിരെ പരിസ്ഥിതി വാദികള്‍ രംഗത്തെത്തി. വിഗ്രഹങ്ങള്‍ അവിടെനിന്ന് മാറ്റാന്‍ സംഘാടകര്‍ തയാറാകണമെന്നാണ് അവരുടെ ആവശ്യം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top