“മിതാലി രാജ്, നിങ്ങളൊരു നടിയല്ല, ക്രിക്കറ്റ് താരമാണ്”, മിതാലി രാജിനെ സദാചാരം പഠിപ്പിച്ച് സൈബര്‍ ആങ്ങളമാര്‍

മിതാലി പങ്കുവച്ച ചിത്രം

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിനും സദാചാര പൊലീസുകാരുടെ കയ്യില്‍നിന്ന് രക്ഷയില്ല. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ തെറ്റുകുറ്റങ്ങളുണ്ടെന്ന് സദാചാര പൊലീസുകാര്‍ ഓര്‍മിപ്പിക്കുന്നു. മിതാലിതന്നെ തന്നെ ഉപദേശിക്കുന്ന ചില പോസ്റ്റുകള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നു.

ചിത്രം ഡിലീറ്റ് ചെയ്യണമെന്നായിരുന്നു സദാചാര ആങ്ങളമാരുടെ ആവശ്യം. നിങ്ങള്‍ ഒരു സിനിമാ നടിയല്ല. നിങ്ങളൊരു ക്രിക്കറ്ററാണ്. ഇത്രയും ഗ്ലാമറസാകേണ്ട ആവശ്യമില്ല. നിങ്ങളെ ഒരുപാടുപേര്‍ പിന്തുടരുന്നുണ്ട്. ഇങ്ങനെപോകുന്നു ഉപദേശങ്ങള്‍. എന്നാല്‍ ഇതിനെ വകവയ്ക്കുന്നേയില്ല എന്നമട്ടിലാണ് മിതാലി ചില ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്തത്.

കൂട്ടുകാരൊടൊപ്പം നില്‍ക്കുന്ന ചിത്രമാണ് മിതാലി ട്വീറ്റ് ചെയ്തത്. അവരുടെ ട്വീറ്റ് താഴെ കാണാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top