ഗൗരി ലങ്കേഷ് വധം: ജെഎന്‍യുവില്‍ ഷെഹ്‌ല റഷീദിന്റെ തീപ്പൊരി പ്രസംഗം; റിപ്പബ്ലിക് ചാനല്‍ പ്രതിനിധികളോട് കടക്ക് പുറത്ത് (വീഡിയോ)

ഷെഹ്‌ല

ദില്ലി: ഗൗരി ലങ്കേഷിന്റെ വധത്തേത്തുടര്‍ന്നുണ്ടായ അനുശോചന യോഗത്തില്‍നിന്ന് റിപ്പബ്ലിക് ടിവി പ്രതിനിധികളെ പുറത്താക്കി വിദ്യാര്‍ത്ഥി നേതാവ് ഷെഹ്‌ല റഷീദ്. അവരുടെ പ്രസംഗം പകര്‍ത്താന്‍ വന്നപ്പോഴാണ് റിപ്പബ്ലിക് ടിവി പ്രതിനിധികളെ ഷെഹ് ല പുറത്താക്കിയത്. ബിജെപി എംപിയുടെ ആജ്ഞാനുവര്‍ത്തികളാണ് റിപ്പബ്ലിക് ടിവി പ്രതിനിധികള്‍ എന്നുപറഞ്ഞാണ് വേദിയില്‍നിന്ന് പുറത്താക്കുന്നത്.

ജെഎന്‍യുവിലെ എംഫില്‍ വിദ്യാര്‍ത്ഥിയായ ഷെഹ്‌ല സ്റ്റുഡന്റ്‌സ് യൂണിയന്റെ മുന്‍ വൈസ് പ്രസിഡന്റുമാണ്.

സംഭവത്തില്‍ ഷെഹ് ലയുടെ തീപ്പൊരി പ്രസംഗം നവമാധ്യമങ്ങളില്‍ തരംഗമാവുകയാണ്. ബിജെപിയേയും മറ്റ് സംഘപരിവാര്‍ സംഘടനകളേയും പ്രസംഗത്തില്‍ ഷെഹ്‌ല വിമര്‍ശിച്ചു. നമുക്ക് എല്ലാം ഇക്കാര്യങ്ങള്‍ എങ്ങനെയുണ്ടായെന്ന് വളരെ നന്നായി അറിയാമെന്നും അവര്‍ ഓര്‍മിപ്പിച്ചു.

നിരവധിയാളുകള്‍ ഷെഹ് ലയുടെ വീഡിയോ ക്യാമറയില്‍ പകര്‍ത്തുന്നുണ്ട്. പലരും പോസ്റ്റ് ചെയ്ത വീഡിയോ ക്ലിപ്പുകള്‍ പ്രചരിക്കുന്നുണ്ട്.  നിരവധി അഭിനന്ദനങ്ങളാണ് ഇക്കാര്യത്തില്‍ ഷെഹ് ലയ്ക്ക് ലഭിക്കുന്നത്.

ഷഹ്‌ലയുടെ പ്രസംഗം പൂര്‍ണ രൂപത്തില്‍ താഴെ

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top