ജിമിക്കികമ്മലിനോടൊപ്പം ചുവടുവെച്ച് പ്രണവ് മോഹന്‍ലാല്‍

മോഹന്‍ലാലിന്റെ പുതിയ ചിത്രമായ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ജിമിക്കി കമ്മല്‍ എന്ന ഗാനത്തോടൊപ്പം ചുവടുവെച്ച് സോഷ്യമീഡിയയില്‍ തരംഗമാവുകയാണ് മോഹന്‍ലാലിന്റെ മകന്‍ പ്രണവ്. ജിത്തു ജോസഫിന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍വെച്ചാണ് പ്രണവിന്റെ പ്രകടനം. പ്രണവിനോടൊപ്പം മറ്റു സഹതാരങ്ങളും ഡാന്‍സില്‍ പങ്കെടുത്തു.

പ്രണവിനെ നായകനാക്കി ജിത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ലൊക്കേഷനില്‍ വച്ചാണ് എന്റമ്മേടെ ജിമിക്ക കമ്മല്‍… എന്ന ഗാനത്തിന്റെ വരികള്‍ക്കൊപ്പം താരപുത്രനും സഹതാരങ്ങളും നൃത്തംവച്ചത്. നേരത്തെ ജിത്തുവിന്റെ സംവിധാന സഹായിയായും പ്രണവ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

DONT MISS