അഞ്ച് രൂപയ്ക്ക് 4ജിബി ഡാറ്റ; വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ച് എയര്‍ടെല്‍

പ്രതീകാത്മക ചിത്രം

സൗജന്യ ഇന്റര്‍നെറ്റ് ഓഫറുകളും സൗജന്യ കോളുകളുമായി ജിയോ അവതരിച്ചതു മുതല്‍ തുടങ്ങിയതാണ് ടെലികോം മേഖലയിലെ പോരാട്ടം. ജിയോയെ വെല്ലുവിളിച്ചു കൊണ്ട് മറ്റു ടെലികോം കമ്പനികളും വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. എയര്‍ടെല്ലാണ് ജിയോയ്ക്ക് കനത്ത വെല്ലുവിളിയുമായി രംഗത്തുള്ളത്.

ഇക്കുറി അഞ്ച് രൂപയ്ക്ക് നാല് ജിബി 3ജി/ 4ജി ഡാറ്റയുമായാണ് എയര്‍ടെല്ലിന്റെ വരവ്. ഓഫറിന് ഏഴ് ദിവസമാണ് കാലാവധി. 4ജി സിമ്മിലേക്ക് നവീകരിച്ച പ്രീപൈഡ് ഉപഭോക്താക്കള്‍ക്കാണ് ഓഫര്‍ ലഭ്യമാകുക. കൂടാതെ എട്ട് രൂപ, പതിനഞ്ച് രൂപ, 40 രൂപകളില്‍ വ്യത്യസ്ത പ്ലാനുകള്‍ ഉണ്ട്.

അടുത്തിടെ 4ജി രംഗത്തേക്ക് കാലെടുത്ത് വെച്ച റിലയന്‍സ് ജിയോ വമ്പന്‍ ഓഫറുമായി എതിരാളികളെ ഞെട്ടിച്ചിരുന്നു. ഇത് രാജ്യത്തെ 4ജി യുദ്ധത്തിന് കളമൊരുക്കുന്നതാണ്‌

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top