ബോളിവുഡ് അരങ്ങേറ്റം ഗംഭീരമാക്കാന്‍ റായ് ലക്ഷ്മി; ചൂടന്‍ രംഗങ്ങളുമായി ജൂലി 2 ടീസര്‍ പുറത്തിറങ്ങി

തെന്നിന്ത്യന്‍ താരസുന്ദരി റായ് ലക്ഷ്മി ഹോട്ട്‌ലൂക്കില്‍ അഭിനയിക്കുന്ന ജൂലി 2വിന്റെ ടീസര്‍ പുറത്തിറങ്ങി. റായ് ലക്ഷ്മി ആദ്യമായി ബോളിവുഡില്‍ മുഴുനീളം താരമായെത്തുന്ന ചിത്രമെന്നതും താരത്തിന്റെ 50ാം ചിത്രവുമെന്ന പ്രത്യേകതയും ജൂലി 2വിനുണ്ട്. അതീവ ഗ്ലാമറിലാവും റായ് എത്തുന്നത്.

ദീപക് ശിവദാസനി സംവിധാനം ചെയ്യുന്ന ചിത്രത്തിനു വേണ്ടി താരം വലിയ രീതിയില്‍ ബോഡി ഔട്ട്ഫിറ്റ് നടത്തിയെന്നാണു റിപ്പോര്‍ട്ടുകള്‍. യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി ചിത്രീകരിക്കുന്ന ചിത്രത്തില്‍ റായ് ലക്ഷ്മി ബിക്കിനിയിലും പ്രത്യക്ഷപ്പെടുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. 96 വ്യത്യസ്ത വേഷങ്ങളില്‍ നടി എത്തുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

നേഹ ദൂപിയ നായികയായി എത്തിയ ഇറോട്ടിക് ത്രില്ലര്‍ ജൂലിയുടെ രണ്ടാം ഭാഗമാണ് ജൂലി ടു എന്ന ചിത്രം. ഒരു നാട്ടിന്‍ പുറത്തുകാരി സിനിമയില്‍ ഹീറോയിനായി മാറുന്നതാണ് ജൂലി ടുവിന്റെ കഥ. ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിക്കുന്നതും ദീപക് തന്നെയാണ്. വിജു ഷായാണ് സംഗീതം. ദുബൈ, മുബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ചിത്രീകരണം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top