ദില്ലിയില്‍ ഉസ്ബക്ക് യുവതി ഓടിക്കൊണ്ടിക്കുന്ന കാറില്‍ കൂട്ടബലാല്‍സംഘത്തിനിരയായി

പ്രതീകാത്മക ചിത്രം

ദില്ലി : ഓടിക്കൊണ്ടിരിക്കുന്ന കാറിയില്‍ ഉസ്ബക്കിസ്താന്‍ യുവതിയെ രണ്ടുപേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഘം ചെയ്തു. ഇന്നലെ രാത്രി വസന്ത് കഞ്ചിനടുത്തായിരുന്നു സംഭവം. യുവതിയുടെ പരാതിയില്‍ ആക്രമിച്ചവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കുറച്ചുപേരെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തു വരുന്നതായി പൊലീസ് പറഞ്ഞു.

ഇന്നലെ രാത്രി 11 മണിയോടെയാണ് പൊലീസിന് വിവരം ലഭിക്കുന്നത്. അപ്പോള്‍ തന്നെ പൊലീസ് സംഭവസ്ഥലത്തെത്തുകയും യുവതിയുടെ മൊഴിയെടുക്കുകയും ചെയ്തു. സാക്കെറ്റില്‍ ഉള്ള ഒരു മാളില്‍ പോയി രാത്രി 9.30 ന് തിരിച്ചുവരുന്നതിനിടെയാണ് യുവതിക്കെതിരെ അതിക്രമം ഉണ്ടായത്. തിരിച്ചവരുമ്പോള്‍ ഒരു ഓട്ടോ പിടിച്ചാണ് യുവതിവന്നത്. എന്നാല്‍ വസന്ത് കഞ്ച് എത്തിയപ്പോഴേക്കും ഓട്ടോ ബ്രേക്ക് ഡൗണായി. തുടര്‍ന്ന് ഡ്രൈവര്‍ മറ്റൊരു വാഹനത്തില്‍ കയറാന്‍ പറഞ്ഞതായി യുവതി പൊലീസിനോട് പറഞ്ഞു.

മറ്റൊരു വാഹനത്തിനായി അവിടെ കാത്തുനിന്നിരുന്ന യുവതിയുടെ അടുത്തേക്ക് ഒരു കാര്‍ വരികയും അവരെ കാറിലേക്ക് തള്ളിയിടുകയും ചെയ്തു. മൂന്നുപേരാണ് അപ്പോള്‍ കാറില്‍ ഉണ്ടായിരുന്നത്. കാര്‍ ഓടി തുടങ്ങിയപ്പോള്‍ രണ്ട് പേര്‍ ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയായിരുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഖിര്‍കിയില്‍ എത്തിയപ്പോള്‍ യുവതിയെ കാറില്‍നിന്നും ഇറക്കിവിട്ടു. അവിടെവെച്ചാണ് യുവതി പൊലിസിനെ വിവരമറിയിച്ചത്.

ദില്ലി കൂട്ടബലാല്‍സംഘത്തിനുശേഷം വാഹനത്തില്‍ വെച്ച് സ്ത്രീകളെ ആക്രമിക്കുന്ന ഒട്ടനവധിക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എങ്കിലും ഇത്തരം കേസുകള്‍ക്ക് അറുതിവരുത്താന്‍ പൊലിസിന് സാധിച്ചിട്ടില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top