സൗദിയിലെ അഫ്‌ലാജ് കോടതിയില്‍ വെടിവെപ്പ്

പ്രതീകാത്മക ചിത്രം

അഫ്‌ലാജ്: സൗദിയിലെ അഫ്‌ലാജ് പ്രവിശൃയിലെ ജനറല്‍ കോടതി കെട്ടിടത്തില്‍ വെടിയുതിര്‍ത്ത സൗദി പൗരനെ റിയാദ് പോലിസ് അറസ്റ്റ് ചെയ്തു. വെടിവെപ്പില്‍ ഏതാനും പേര്‍ക്ക് പരിക്കേറ്റിരുന്നുവെന്നും എന്നാല്‍ ആര്‍ക്കും ജീവഹാനിയില്ലെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. കുറ്റകൃതൃം സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പ്രതിയെ ഉടന്‍ പിടികൂടാനായിട്ടുണ്ട്. അനന്തര നടപടിക്രമങ്ങള്‍ക്കായി പ്രതിയെ ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. വെടിവെപ്പുണ്ടാവാന്‍ പ്രതിയെ പ്രേരിപ്പിച്ച കാരണം അറിവായിട്ടില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top