സൗദി അറേബ്യയിലെ ദമ്മാം അല്‍ മുസാവറ ജില്ലയിലെ പഴയ കെട്ടിടങ്ങള്‍ പൂര്‍ണമായി പൊളിച്ചു നീക്കി

പ്രതീകാത്മക ചിത്രം

ദമ്മാം അല്‍ മുസാറ: സൗദി അറേബ്യയിലെ ദമ്മാം അല്‍ മുസാവറ ജില്ലയിലെ പഴയ കെട്ടിടങ്ങള്‍ പൂര്‍ണമായി പൊളിച്ചു നീക്കിയതായി മുനിസിപ്പാലിറ്റി അറിയിച്ചു. ജനവാസ കേന്ദ്രമായ ഇവിടുത്തെ പുരാതന കെട്ടിടങ്ങളില്‍ തീവ്രവാദികള്‍ ഒളിച്ചുതാമസിക്കാന്‍ തുടങ്ങിയതോടെ പ്രദേശം സര്‍ക്കാര്‍ ഏറ്റെടുത്തു.

ഉടമസ്ഥര്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും താമസക്കാരെ പുനരധിവസിപ്പിക്കുകയും ചെയ്തു. പൊലീസിനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും കടന്നു ചെല്ലാന്‍ കഴിയാത്ത വിധം ഇടുങ്ങിയ നടപ്പാതകള്‍ മാത്രമുളള 488 വീടുകളാണ് പൊളിച്ചു നീക്കിയത്. അത്യാധുനിക സംവിധാനങ്ങളുളള റസിഡന്‍ഷ്യല്‍ വില്ലേജ് രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് കിഴക്കന്‍ പ്രവിശ്യാ മുനിസിപ്പാലിറ്റി വക്താവ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സുഫിയാന്‍ പറഞ്ഞു.

അല്‍ മസാവറയില്‍ പ്രദേശത്തെ പരമ്പരാഗത രീതിയിലുളള വാസ്തുവിദ്യയില്‍ രൂപകല്‍പനചെയ്ത നിര്‍മാണത്തിനാണ് പദ്ധതി തയ്യാറാക്കിയിട്ടുളളത്. സാംസ്‌കാരിക കേന്ദ്രം, ലൈബ്രറി, സ്‌പോര്‍ട്‌സ് ഹാള്‍, ഫുഡ് കോര്‍ട്, വുമണ്‍സ് ക്ലബ്, കിന്റര്‍ഗാര്‍ടന്‍സ്, പാര്‍ക്കിംഗ് എന്നിവ ഉള്‍പ്പെടെ 125 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് പുതിയ വികസന പദ്ധതി നടപ്പിലാക്കുന്നതെന്ന് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സുഫിയാന്‍ വ്യക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top