ആലപ്പുഴയില്‍ ചതുപ്പില്‍ അകപ്പെട്ട ആനയെ രക്ഷപ്പെടുത്തി; വിജയം പതിനേഴ് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍

ആലപ്പുഴ: തുറവൂരില്‍ ചതുപ്പില്‍ അകപ്പെട്ട ആനയെ നീണ്ട പതിനേഴ് മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി. ഉത്സവത്തിന് ശേഷം ലോറിയില്‍ കൊണ്ടുപോകുന്നതിനിടെ ആന ഇടഞ്ഞോടുകയായിരുന്നു. ഇടഞ്ഞോടിയ ആന ചതുപ്പില്‍ അകപ്പെടുകയായിരുന്നു. ഒരു ഓട്ടോറിക്ഷയും ഒരു മതിലും തകര്‍ത്താണ് ആന ഇടഞ്ഞോടിയത്.

ത്യക്കാക്കര ക്ഷേത്രത്തിലെ ഉത്സവത്തിന്് ശേഷം കൊണ്ടുപോകുകയായിരുന്ന ആലപ്പുഴ മുല്ലക്കല്‍ ക്ഷേത്രത്തിലെ ബാലകൃഷ്ണന്‍ എന്ന ആനയാണ് ഇടഞ്ഞോടിയത്.

ആന അകപ്പെട്ട സ്ഥത്ത് റോഡില്ല. അതുകൊണ്ടുതന്നെ ജെസിബി കൊണ്ടുവരാനാകുന്നില്ല. ഒരു പാടത്തിലാണ് ആന കിടക്കുന്നത്. ഇവിടെ മുഴുവന്‍ ചതുപ്പായതിനാല്‍ മറ്റൊരു ആനയെ കൊണ്ടുവരാനാകുന്നില്ല.

പാപ്പാന്മാര്‍ ആനയെ ചതുപ്പില്‍ നിന്നും കയറ്റാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. ആന അവശയായതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ സ്ഥലത്ത് എത്തുകയും ഗ്ലൂക്കോസ് നല്‍കുകയും ചെയ്യുന്നുണ്ടായിരുന്നു. തുടര്‍ന്ന് ബെല്‍റ്റുകളും മറ്റും ഉപയോഗിച്ച് ആനയെ വലിച്ച് കയറ്റുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top