നടിയെ ആക്രമിച്ച കേസില്‍ മാധ്യമങ്ങള്‍ക്കെതിരെ ആക്രോശിച്ച എല്‍ഡിഎഫ് എംഎല്‍എമാരോട് വിശദീകരണം തേടണമെന്ന് അലന്‍സിയര്‍ (വീഡിയോ)

അലന്‍സിയര്‍ റിപ്പോര്‍ട്ടര്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍

കൊച്ചി :  നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അമ്മ സംഘനയുടെ ആദ്യമീറ്റിംഗില്‍ മാധ്യമങ്ങള്‍ക്കെതിരെ ആക്രോശിച്ച എല്‍ഡിഎഫ് എംഎല്‍എമാരോട് വിശദീകരണം ചോദിക്കണമെന്ന് അലന്‍സിയര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓണാഘോഷപരിപാടിയിലെ അഭിമുഖത്തിലായിരുന്നു അലന്‍സിയറിന്റെ വെളിപ്പെടുത്തല്‍.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അമ്മ സംഘടന നടത്തിയ ആദ്യ മീറ്റിംഗില്‍ ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ അന്നത്തെ മീറ്റിംഗിലുണ്ടായ സംഭവത്തെക്കുറിച്ച് ലജ്ജ തോന്നുന്നുവെന്നും സിനിമാതാരം അലന്‍സിയര്‍ പറഞ്ഞു. ഇടതുപക്ഷമുന്നണിയിലെ രണ്ട് എംഎല്‍എമാരും, സിനിമയിലെ വനിതാ പ്രവര്‍ത്തകരും മാധ്യമങ്ങള്‍ക്കുനേരെ ആക്രോശിച്ചതില്‍ വിശദീകരണം തേടണമെന്നാണ്‌ അദ്ദേഹം അമ്മ സംഘടനയോട് ആവശ്യപ്പെട്ടത്.

മാധ്യമപ്രവര്‍ത്തകര്‍ അവര്‍ക്ക് ചോദിക്കാനുള്ളത് ചോദിക്കും. എന്നാല്‍ അതിനെ കൂവി തോല്‍പ്പിക്കുകയല്ല വേണ്ടത്. അവിടെയാണ് അമ്മ എന്ന സംഘടനയെ പൊതുജനമദ്ധ്യത്തില്‍ അവമദിക്കപ്പെടുന്ന തരത്തിലുള്ള പെരുമാറ്റമായിമാറുന്നത്. അതും ഇടതുപക്ഷത്തിന് പിന്തുണകൊടുക്കുന്ന രണ്ട് എംഎല്‍എമാര്‍. അവരോട് ഒരു വിശദീകരണം ചോദിക്കണമെന്നും അദ്ദേഹം പറയുന്നു. ഈ വിഷയത്തില്‍ എല്ലാ സമയത്തും ഒരേ നിലപാടു സ്വീകരിച്ച വ്യക്തിയാണ് അലന്‍സിയര്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top