ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ചിരുന്ന ബസ്സിനുനേരെ കല്ലേറ്

ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്‌

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ചിരുന്ന ബസ്സിന്റെ ജനലുകള്‍ക്ക് നേരെ ബംഗ്ലാദേശില്‍ കല്ലേറ്. കഴിഞ്ഞ ദിവസം രാത്രിയോടെ ആയിരുന്നു സംഭവം. തിങ്കളാഴ്ച രണ്ടാം ടെസ്റ്റിന്റെ ആദ്യദിന മത്സരം കഴിഞ്ഞ് ഹോട്ടലിലേക്ക് തിരിച്ചുവരികയായിരുന്നു ടീം. ആര്‍ക്കും പരിക്കുകളില്ലെന്ന് സുരക്ഷാ മാനേജര്‍ സീന്‍ കാരോള്‍ പറഞ്ഞു.

ടീമിനു സുരക്ഷ വീഴ്ചയുണ്ടായ സാഹചര്യത്തില്‍  ഉദ്യോഗസ്ഥര്‍ പ്രാദേശിക അധികൃതരുമായി ചര്‍ച്ച നടത്തി അന്വേഷണത്തിനു ഉത്തരവിട്ടു. സംഭവത്തെത്തുടര്‍ന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് അധികൃതര്‍ സുരക്ഷ ശക്തമാക്കി. അതേസമയം ടീമിന്റെ സുരക്ഷാനടപടികളില്‍ ഓസ്‌ട്രേലിയ സംതൃപ്തി പ്രകടിപ്പിച്ചു.

മൂന്നംഗ ടീമിനെ അന്വേഷണ ചുമതല ഏല്‍പ്പിച്ചതായി പോലീസ് കമ്മീഷണര്‍ ഇക്ബാല്‍ ബഹര്‍ അറിയിച്ചു. 2006 ല്‍ റിക്കി പോണ്ടിംഗ് നയിച്ച ടീമിനുശേഷം ഇതാദ്യമായാണ് ടീം ഓസ്‌ട്രേലിയ ബംഗ്ലാദേശില്‍ ടെസ്റ്റ് പര്യടനത്തിനെത്തുന്നത്. പിന്നിട് 2015 ല്‍ ടെസ്റ്റ് പരമ്പര നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും അന്നു നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ബംഗ്ലാദേശ് 1-0 ന് മുന്നിലാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top