തേനീച്ചയോ! പേടിക്കേണ്ട, ഇതാ ഒരു കലക്കന്‍ ഫോട്ടോ ഷൂട്ട് (വീഡിയോ)

തേനീച്ചകളോടൊപ്പം എമിലിയുടെ ചിത്രങ്ങള്‍

ഒഹിയൊ: ദക്ഷിണ അക്രോണിലെ എമിലി മുള്ളര്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചത് അടുത്തിടെ നടത്തിയ ഫോട്ടോഷൂട്ടിലൂടെയാണ്, 20000 തേനീച്ചകളായിരുന്നു എമിലിക്കൊപ്പം ഉണ്ടായിരുന്നത്.

തന്റെ നാലാമത്തെ കുഞ്ഞിനായ് കാത്തിരിക്കുന്ന എമിലി ഫോട്ടോഷൂട്ടിനായ് ഇത്തവണ തെരെഞ്ഞെടുത്തത് തന്റെ പ്രിയപ്പെട്ട തേനീച്ചകളോടൊപ്പെം ആയിരുന്നു. തേനീച്ച ശല്യം ഉള്ളിടങ്ങളില്‍ സഹായവുമായ് ഭര്‍ത്താവ് റ്യാനിനൊപ്പം എമിലിയും പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

‘ഞങ്ങള്‍ക്ക് മൂന്നു തവണ ഗര്‍ഭഛിദ്രം സംഭവിച്ചു. ഈ ചിത്രങ്ങളെല്ലാം ജനിച്ചതും ജനിക്കാത്തതുമായ ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയാണ്,’ എമിലി പറഞ്ഞു. എറെക്കാലമായുള്ള സുഹൃത്ത് കെന്‍ഡ്രാ ദാമിസാണ് ഈ മുപ്പത്തിമൂന്നുകാരിയുടെ ഗര്‍ഭാവസ്ഥയിലുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത്.

20000 തേനീച്ചകളോടൊപ്പമുള്ള എമിലിയുടെ ചിത്രങ്ങളെല്ലാം വളരെ ശാന്തമാണ്.എന്നാല്‍ താന്‍ അല്‍പം ഉത്കണ്ഠപ്പെട്ടിരിന്നുവെന്ന് ദാമിസ് മറച്ചുവെച്ചില്ല. ‘ അത് എളുപ്പമായിരുന്നില്ല, എങ്കിലും അത്രമാത്രം ഞാന്‍ ഭയപ്പെട്ടിരുന്നുമില്ല.’

എനിക്കറിയാം എത്രയോ ആള്‍ക്കാര്‍ ഈ വീഡിയോ കണ്ട് ചിന്തിച്ചുകാണും ഈ സ്ത്രീക്ക് ഭ്രാന്താണോ എന്ന്, എനിക്കത് പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ സാധിക്കും. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാനും തേനീച്ചകളെ ഭയപ്പെട്ടിരുന്നു. ഇന്നത് ഒട്ടും വേദനയില്ലാത്ത അനുഭവമാണെന്ന എമിലി സമ്മതിക്കുന്നു. ഫോട്ടോഷൂട്ടിന്റെ സമയത്ത് മൂന്നുതവണയാണ് അവര്‍ക്ക് കുത്തേറ്റത്. തേനീച്ചകളൊരിക്കലും മനപ്പൂര്‍വ്വം നമ്മളെ ഉപദ്രവിക്കാറില്ല, എന്റെ തെറ്റുകൊണ്ടാണ് അന്നെനിക്ക് കുത്തേറ്റത്.

ഇത്തരം അനുഭവങ്ങളിലും എമിലി തനിക്ക് ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ അപകടം വരാതിരിക്കാന്‍ ശ്രമിച്ചു.’ ആളുകള്‍ ചിന്തിക്കുന്നത് ഞാന്‍ എന്റെ കുഞ്ഞിനെ അപകടത്തില്‍പ്പെടുത്തി എന്നാണ്, പക്ഷെ തേനീച്ചകള്‍ ശാന്തമാണ്. തന്റെ വയറ്റില്‍ തേനീച്ചകളെ വച്ചുള്ള ഫോട്ടൊ അതിനെക്കുറിച്ചുള്ള നമ്മുടെ പേടി മാറ്റുമെന്നാണ് കരുതുന്നത്. പ്രകൃതിയുമായ് അത്തരത്തിലുള്ള ബന്ധം ആശ്ചര്യപ്പെടുത്തുന്നതാണെന്നും, അത് ആത്മീയാനുഭവം പകരുന്നതാണെന്നും എമിലി കൂട്ടിച്ചേര്‍ത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top