ചെവി വേദനയുമായെത്തി; ഡോക്ടര്‍ പുറത്തെടുത്തത് ചോരകുടിയന്‍ വണ്ടിനെ (വീഡിയോ)

സിങ്കപ്പൂര്‍ : സിങ്കപ്പൂരില്‍ ചെവിവേദനയുമായി ആശുപത്രിയിലെത്തിയ രോഗിയെ പരിശോധിച്ചപ്പോള്‍ ഡോക്ടര്‍തന്നെ ആദ്യം ഒന്ന് ഞെട്ടി. ചെവിക്കുള്ളില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന വണ്ടിനെയായിരുന്നു ഡോക്ടര്‍ കണ്ടെത്തിയത്. വണ്ടിനെ പുറത്തെടുന്ന വീഡിയോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇട്ടതോടെ സംഭവം വൈറലായി.

ഇറുക്കുചവണ ഉപയോഗിച്ചണ് വണ്ടിനെ പുറത്തെടുത്തത്. പുറത്തെടുക്കാന്‍ ശ്രമിക്കുന്തോറും വണ്ട് ശക്തിയായി തൊലിയില്‍ കടിച്ചു തൂങ്ങി നിന്നു. മാംസം ഭക്ഷിക്കുന്ന ജീവിയാണ് ചെവിയില്‍ ഉണ്ടായിരുന്നതെന്ന് വീഡിയോ അപ്പ്‌ലോഡര്‍ പറയുന്നു. ഇന്റര്‍നെറ്റിലൂടെ വീഡിയോ കണ്ട എല്ലാവരിലും ഇത് വലിയ അത്ഭുതവും ഭയവുമാണ് ഉണ്ടാക്കിയത്.

വളര്‍ത്തുമൃഗങ്ങളുടെ ചെവിയിലുംമറ്റും കടിച്ചിരിക്കുന്ന തരത്തിലുള്ള വണ്ടാണിത്. നാടന്‍ ഭാഷയില്‍ ഇവയെ ‘വട്ടന്‍’ എന്ന് ചിലയിടങ്ങളില്‍ വിളിക്കാറുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top