“സന്ധ്യവരുംമുന്‍പേ ഉണ്ണീ പന്തുകളിക്കേണ്ടേ?”, ഓണപ്പാട്ടുമായി കുട്ടികളോടൊത്ത് ഓണമാഘോഷിച്ച് മന്ത്രി എംഎം മണി

ഇത്തവണ ഇടുക്കിക്കാരുടെ മണിയാശാന് കുട്ടികളോടൊപ്പമാണ് ഓണം. വൈദ്യുതി മന്ത്രി എംഎം മണിയുടെ ഓണപ്പാട്ടും ആഘോഷവും സോഷ്യല്‍മീഡിയ ഏറ്റുപിടിച്ചുകഴിഞ്ഞു. അദ്ദേഹത്തിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. തന്റെ പേരക്കുട്ടികള്‍ക്കൊപ്പമാണ് മണി പാട്ടുപാടിയതും ഓണാശംസ നേര്‍ന്നതും.

കുട്ടികളുമായി മന്ത്രി പാട്ടുകള്‍ ഏറ്റുപാടി. മന്ത്രിയെന്ന നിലയില്‍നിന്നും കുട്ടികളിലൊരാളായി പാട്ട് ഏറ്റുപാടുമ്പോള്‍ മന്ത്രിക്ക് ലവലേശം സന്ദേഹമില്ല. കുട്ടികളുടെ ഓണാഘോഷത്തില്‍ ഒരാളായി അദ്ദേഹവും ചിരികളികള്‍ പരമാവധി ആസ്വദിക്കുന്നു. അവസാനം മണിയാശാന്റെയും കുട്ടികളുടെയും ഓണാശംസകളും എല്ലാവര്‍ക്കുമായി നേരുന്നുണ്ട്.

ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ
ഓണക്കോടിയുടുത്തല്ലോ ഉണ്ണി ചാടിമറിഞ്ഞല്ലോ
കൂട്ടുകാരേ വരുന്നില്ലേ വീട്ടിലിരിക്കാല്ലോ
സന്ധ്യവരുംമുന്‍പേ ഉണ്ണീ പന്തുകളിക്കേണ്ടേ

മണി കുട്ടികളുമായി പാടുന്ന പാട്ട് ഇങ്ങനെപോകുന്നു. അദ്ദേഹത്തിന്റെ വീഡിയോ താഴെ കാണാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top