സൈന നെഹ്‌വാള്‍ വീണ്ടും ഗോപീചന്ദിനൊപ്പം

സൈന ഗോപീചന്ദിനോടൊപ്പം(ഫയല്‍ ചിത്രം)

ഹൈദരാബാദ് : ബാറ്റ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ മൂന്നു വര്‍ഷത്തിനുശേഷം വീണ്ടും മുന്‍ കോച്ച് പുല്ലേല ഗോപീചന്ദിന്റെ ബാഡ്മിന്റണ്‍ അക്കാദമിയില്‍ തിരിച്ചെത്തി. ഗാസ്‌ഗോയില്‍ വെച്ചു നടന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍വെച്ചാണ് ഇവര്‍ വീണ്ടും പരസ്പരം സംസാരിച്ചു തുടങ്ങിയത്. സൈന തന്റെ പഴയ ലാവണത്തില്‍ എത്തിയത് താരവും കോച്ചും തമ്മിലുള്ള ഭിന്നത അവസാനിച്ചതിന്റെ ലക്ഷണമായി കരുതപ്പെടുന്നു.

2012 സെപ്തംബര്‍ രണ്ടിനാണ് സൈന ഗോപീചന്ദിന്റെ അക്കാദമിയില്‍ നിന്നും ബെംഗളൂരുവിലുള്ള വിമല്‍കുമാറിന്റെ അക്കാദമിയിലേക്ക് സൈന പരിശീലനം മാറ്റിയത്. ഗോപീചന്ദിന്റെ  കീഴില്‍ പരിശീലനം നടത്തുന്ന സമയത്താണ് സൈന ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയത്.

സൈന ഹൈദരാബാദ് അക്കാദമി വിട്ടതിന് പിന്നാലെ പിവി സിന്ധു, സായ് പ്രണീത് തുടങ്ങിയ താരങ്ങള്‍ ഗോപീചന്ദിനു കീഴില്‍ പരിശീലനം നേടി മുന്നേറുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top