മരണക്കളി മധ്യപ്രദേശിലും? വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ ദുരൂഹത

പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: ട്രെയിനിനു മുന്നില്‍ ചാടി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം ബ്ലൂവെയില്‍ മൂലമെന്ന് സംശയം. മധ്യപ്രദേശിലെ ദാമോയിലാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ചയാണ് റെയില്‍വെ ട്രാക്കില്‍ പതിനേഴുകാരന്റെ മൃദദേഹം കണ്ടെത്തിയത്.

പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി സാത്വിക് പാണ്ടെ ഓടികൊണ്ടിരിക്കുന്ന ട്രെയിനിനു മുന്നിലേക്ക് ചാടുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാള്‍ ബ്ലൂവെയില്‍ കളിച്ചിരുന്നതായാണ് നിഗമനം. മധ്യപ്രദേശില്‍ മരണപ്പെടുന്ന ആദ്യ ബ്ലൂവെയില്‍ ഇരയാണ് സാത്വിക് പാണ്ടെ. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം വിദ്യാര്‍ത്ഥിയെ കാണാതായതായതോടെ അച്ഛന്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

”പ്രഥമദൃഷ്ട്യാ ആത്മഹത്യ ചെയ്തതായാണ് തെളിവുകള്‍, പക്ഷെ ഇതുവരെ ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല,സംശയം ഗെയിമിനെ കുറിച്ചാണ്”, പോലീസ് പറഞ്ഞു. സാത്വിക് ബ്ലൂവെയിലിനു അടിമപ്പെട്ടതായാണ് പോലീസ് സംശയം. കഴിഞ്ഞ കുറെ ദിവസങ്ങളായി വിദ്യാര്‍ത്ഥി മൊബൈല്‍ ഫോണ്‍ അമിതമായി  ഉപയോഗിച്ചിരുന്നു.  “എനിക്ക് കുറച്ച് നേരം കൂടിയെ ഉള്ളൂ, നിങ്ങളില്‍ നിന്ന് ഞാന്‍ ഏറെ അകലെപോകുകയാണ്” എന്ന് മരിക്കുന്നതിനു മുന്‍പ് സാത്വിക് സുഹൃത്തുകളോട് ഇങ്ങനെ പറഞ്ഞിരുന്നയി സുഹൃത്തുക്കള്‍ വെളിപ്പെടുത്തുന്നു.

ആഴ്ചകള്‍ക്ക് മുന്‍പാണ് മധ്യപ്രദേശിലെ സ്വകാര്യ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. മരണക്കളിയുടെ അമ്പതാമത്തെ ഘട്ടം വരെ എത്തിയ വിദ്യാര്‍ത്ഥിയെ സ്‌കൂളിന്റെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടാന്‍ ശ്രമിക്കവെ അധ്യാപിക രക്ഷിക്കുകയായിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് സംസ്ഥാനത്ത് നിന്ന് ബ്ലൂ വെയില്‍ ആത്മഹത്യാവാര്‍ത്തയെത്തിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top