സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ട് വീണ്ടും? അജിതും ശിവയും ഒന്നിക്കുന്നതായ് റിപ്പോര്‍ട്ടുകള്‍

ശിവ,അജിത് (ഫയല്‍ ചിത്രം)

ചെന്നൈ: തമിഴകത്തിന്റെ സൂപ്പര്‍ ഹിറ്റ് കൂട്ടുകെട്ട് അജിതും ശിവയും വീണ്ടും ഒന്നിക്കുന്നതായ് റിപ്പോര്‍ട്ടുകള്‍. ഒടുവില്‍ പുറത്തിറങ്ങിയ വിവേകം ഉള്‍പ്പെടെ അജിതിനെ നായകനാക്കി ഇതിനോടകം മൂന്നു ചിത്രങ്ങള്‍ ശിവ സംവിധാനം ചെയ്തിട്ടുണ്ട്, വീരം വേതാളം തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍.

വീരവും വേതാളവും ബോക്‌സ് ഓഫീസ് ഹിറ്റുകളാണ്. വിവേകം തിയറ്ററില്‍ സമ്മിശ്ര പ്രതികരണവുമായ് മുന്നേറുമ്പോഴാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്ത പുറത്തു വരുന്നത്. വിവേകത്തിനുശേഷം അജിത് മറ്റു ചിത്രങ്ങള്‍ ഒന്നും തെരെഞ്ഞെടുത്തിട്ടില്ല എന്നതും ഇരുവരുടെയും ആരാധകര്‍ക്ക് പ്രതീക്ഷയേകുന്നു.

അക്ഷയ് കുമാറിനെ നായകനാക്കി വീരം ഹിന്ദിയില്‍ എടുക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top