ദേശീയ ക്രിക്കറ്റ് അക്കാദമിക്കായി 15 ഏക്കര്‍ കൂടി അനുവദിച്ചു

ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഓഫ് ക്രിക്കറ്റ് ഇന്ത്യ

ബാംഗ്ലൂര്‍: ദേശീയ ക്രിക്കറ്റ് അക്കാദമിക്കായ് കര്‍ണ്ണാടക സര്‍ക്കാര്‍ 15 ഏക്കര്‍ കൂടി അനുവദിച്ചു, നിലവിലുള്ള 25 ഏക്കറിനു പുറമെയാണിത്. ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഓഫ് ക്രിക്കറ്റ് ഇന്ത്യ(ബി.സി.സി.ഐ) കഴിഞ്ഞ മെയ്യിലാണ് അക്കാദമിക്കായ് 25 ഏക്കര്‍ രജിസ്റ്റര്‍ ചെയ്തത്. അതിനു പുറമെ 25 ഏക്കര്‍ കൂടി ആവശ്യപ്പെട്ടു, എന്നാല്‍ 15 ഏക്കര്‍ മാത്രമാണ് ഇപ്പോള്‍ അനുവദിച്ചത്.

‘ബിസിസിഐയുടെ ഭാഗമെന്ന നിലയില്‍ കര്‍ണ്ണാടക സര്‍ക്കാരിനോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഒടുവില്‍ അതേ സ്ഥലത്തുതന്നെ 15 ഏക്കര്‍ കൂടി അനുവദിക്കാന്‍ അവര്‍ സമ്മതിച്ചു, അതിനര്‍ഥം മൊത്തത്തില്‍ ഞങ്ങള്‍ക്കിപ്പോള്‍ 40 ഏക്കര്‍ സ്ഥലം ലഭിച്ചു. ഇന്നായിരുന്നു അവസാനഘട്ട രജിസ്‌ട്രേഷന്‍,’- ബിസിസിഐ സെക്രട്ടറി അമിതാഭ് ചൗധരി പറഞ്ഞു.

ദേവനാഹള്ളി എറോസ്‌പേസ് പാര്‍ക്കാണ് അക്കാദമിക്കായ് കണ്ടുവെച്ച സ്ഥലം. സമചതുരാകൃതിയിലുള്ള സ്ഥലത്തിന്റെ രണ്ട് വശങ്ങളിലും 45 മീറ്റര്‍ റോഡുണ്ട്. എല്ലാം കൊണ്ടും വികസിതമായ സ്ഥലമാണിത്, 25 ഏക്കര്‍ അധികമായ് നല്‍കാനാണ് ഞങ്ങള്‍ ചോദിച്ചത്, സ്ഥലപരിമിതി ഒരു തരത്തിലും ഉണ്ടാകാന്‍ ഞങ്ങള്‍ ആഗ്രഹിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top