വിണ്ണെയ് താണ്ടി വരുവായ കണ്ടതിനുശേഷം താന്‍ തൃഷയുടെ വലിയ ഫാനായെന്ന് നിവിന്‍ പോളി

തൃഷയും നിവിന്‍ പോളിയും

ഗോവ : ശ്യാമ പ്രസാദിന്റെ പുതിയ ചിത്രമായ ഹേയ് ജൂഡ് എന്ന സിനിമയില്‍ നിവിന്‍ പോളിയും, തൃഷയും ആദ്യമായി ഒന്നിക്കുന്നു. ഇതിന്റെ ഇടവേളയിലാണ് നിവിന്‍ പോളി താന്‍ തൃഷയുടെ വലിയ ഫാനാണെന്ന് അറിയിച്ചത്. തൃഷയുമൊത്തുള്ള അഭിനയത്തില്‍ താന്‍ ഏറെ സംതൃപ്തനാണെന്നും, തനിക്ക് ഇത് നല്ലൊരു അനുഭവമായിരിക്കുമെന്നും നിവിന്‍ പറഞ്ഞു.

തൃഷ വളരെ സീനിയറായ അഭിനയത്രിയാണ്. 2002 മുതല്‍ അവര്‍ സിനിമയുടെ ഭാഗമാണ്. സിനിമയില്‍ വരുന്നതിനുമുന്‍പ് തന്നെ തൃഷയുടെ ഒരുപാട് സിനിമകള്‍ കണ്ടിട്ടുണ്ട്. വിണ്ണെയ് താണ്ടി വരുവായ കണ്ടതുതൊട്ടേ താന്‍ അവരുടെ ഫാനാണ്. അതുകൊണ്ട് അവരോടൊന്നിച്ച് ആഭിനയിക്കാന്‍ കിട്ടിയ അവസരം വലിയ ഭാഗ്യമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശ്യാമ പ്രസാദിനോടൊപ്പമുള്ള നിവിന്റെ മൂന്നാമത്തെ സിനിമയാണ് ഹേ ജൂഡ്. ഇംഗ്ലീഷ്, ഇവിടെ എന്നിവയാണ് അദ്യ രണ്ടു ചിത്രങ്ങള്‍. ഏതൊരു താരത്തിനും വളരെ കംഫര്‍ട്ടബിളായി ശ്യാമപ്രസാദിന്റെ സെറ്റില്‍ വര്‍ക്ക് ചെയ്യാന്‍ സാധിക്കും. താനും വളരെ സംതൃപ്തനാണെന്ന് നിവിന്‍ പോളി പറഞ്ഞു. കിറുക്കുള്ള രണ്ട് വ്യക്തികളുടെ കഥാപാത്രത്തെയാണ് നിവിനും, തൃഷയും സിനിമയില്‍ അവതരിപ്പിക്കുന്നത്. അതിനാല്‍ ഇത് വളരെ വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രാമാണെന്നും അദ്ദേഹം പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top