പത്മാവതിയിലൂടെ ഷാഹിദ് കപൂര്‍ വീണ്ടും: ടിറ്റ്വറില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് താരം

ഷാഹിദ് കപൂര്‍

ന്യൂഡെല്‍ഹി: റവല്‍ രത്തന്‍ സിങ്ങായി ഷാഹിദ് കപൂര്‍ എത്തുന്നു. സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതിയാണ് താരത്തിന്റെ പുതിയ ചിത്രം. ഷൂട്ടിങ്ങിനായ് ഇനിയും കാത്തിരിക്കാന്‍ ആകില്ല എന്നായിരുന്നു ഷാഹിദ് ടിറ്റ്വറില്‍ കുറിച്ചത്. ഭാര്യ മീര രജ്പുതിനും,മകള്‍ മിഷയ്ക്കുമൊപ്പം ഒഴിവു ദിവസം ചെലവഴിക്കാന്‍ പോയ താരം തിരിച്ചെത്തിയപ്പോഴാണ് പുതിയ പ്രൊജക്ടിനെ കുറിച്ചുള്ള സന്തോഷം തന്റെ ചിത്രത്തോടൊപ്പം പങ്കുവെച്ചത്.

ദീപിക പദുക്കോണ്‍ റാണി പത്മിനി ആയി എത്തുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിങ്ങ് അലാവുദ്ദീന്‍ ഖില്‍ജിയുടെ വേഷം കൈകാര്യം ചെയ്യുന്നു. നവംബര്‍ 17-നാണ് പത്മാവതിയുടെ റിലീസ്.ശിവാജി ഗണേശനും വൈജയന്തിമാലയും പ്രധാന കഥാപാത്രങ്ങളായ് 1963-ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ചിറ്റൂര്‍ റാണി പത്മിനിയുടെ റീമേക്കാണ് പത്മിനിയെന്നാണ് അനൗദ്യോഗിക വിവരം.

‘പത്മാവതി’യില്‍ നിന്ന്‌

ചിത്രത്തിനായ് വാള്‍പ്പയറ്റും യുദ്ധമുറകളും ഷാഹിദ് പരിശീലിച്ചിരുന്നു. ചിത്രത്തെക്കുറിച്ച് കൂടുതല്‍ ഒന്നും പറയാന്‍ ആകില്ലെന്നും, തന്റെ കഥാപാത്രം ആശ്ചര്യപ്പെടുത്തുന്നതുമാണെന്ന് താരം മുന്നെ പ്രതികരിച്ചിരുന്നു

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top