“സമാധാനപരമായി അമര്‍ച്ച ചെയ്തു”, ഇറാന്‍ തീര്‍ത്ഥാടകര്‍ രാഷ്ട്രീയവും വിഭാഗീയവുമായ മുദ്രാവാക്യം ഉയര്‍ത്തിയതായി സൗദി

പ്രതീകാത്മക ചിത്രം

മക്കയില്‍ ഇറാന്‍ തീര്‍ത്ഥാടകര്‍ രാഷ്ട്രീയവും വിഭാഗീയവുമായ മുദ്രാവാക്യം ഉയര്‍ത്തിയതായി മക്ക അീമിര്‍. ഇന്ന് മിനായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു മക്ക അമീര്‍ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ സമാധാനപൂര്‍വ്വം ഇത് അമര്‍ച്ച ചെയ്തതായും മക്ക അമീര്‍ പറഞ്ഞു.

സൗദിയുടെ ആഭൃന്തര കാരൃങ്ങളില്‍ ആരേയും കൈ കടത്താന്‍ തങ്ങള്‍ അനുവദിക്കില്ല. മറ്റുള്ള രാജ്യങ്ങളുടെ കാര്യത്തിലും ഇതേ നിലപാടാണ് തങ്ങളുടേതെന്നും അമീര്‍ പറഞ്ഞു.

ഇസ്‌ലാം സമാധാനത്തിന്‍േറയും ശാന്തിയുടേയും മതമാണ്. സമാധാനപരമായ ലോകം കെട്ടിപ്പടുക്കാന്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യേണ്ടത് നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. ഇതാണ് ഹജ്ജ് കര്‍മ്മത്തിനെത്തിയ വിവിധ രാജ്യക്കാരായ ഇരുപത് ലക്ഷത്തിലധികം വരുന്ന തീര്‍ത്ഥാടകരോട് എനിക്കു നല്‍കാനുള്ള സന്ദേശമെന്നും മക്ക അമീര്‍ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top