തുടര്‍ച്ചയായ അഞ്ചാം വിജയത്തോടെ ലങ്കയെ പൂട്ടിക്കെട്ടി ഇന്ത്യ; കോലിക്ക് വീണ്ടും സെഞ്ച്വറി, ഭുവനേശ്വര്‍കുമാറിന് അഞ്ച് വിക്കറ്റ്

കൊളംബോ: തുടര്‍ച്ചയായി അഞ്ചാം ഏകദിനത്തലും ശ്രീലങ്കയെ തറപറ്റിച്ച് ഇന്ത്യ വിജയം കൈപ്പിടിയിലൊതുക്കി. ശ്രീലങ്ക മുന്നോട്ടുവച്ച 239 എന്ന ദുര്‍ബലമായ വിജയലക്ഷ്യം 46.3 ഓവറില്‍ ഇന്ത്യ മറികടന്നു. മുപ്പതാം സെഞ്ച്വറി തികച്ച വിരാട് കോലിയും ശ്രീലങ്കയുടെ അഞ്ച് വിക്കറ്റുകള്‍ പിഴുത ഭുവനേശ്വര്‍ കുമാറുമാണ് ഇന്ത്യയുടെ വിജയ ശില്‍പികള്‍.

ലങ്കയ്ക്കുവേണ്ടി 67 റണ്‍സെടുത്ത തിരിമന്നൈ, 55 റണ്‍സെടുത്ത ഏഞ്ചലോ മാത്യൂസ് എന്നിവരാണ് നാണം കെടാതെ ടീമിനെ കാത്തത്. 34 പന്തില്‍ 48 റണ്‍സെടുത്ത ഉപുല്‍ തരംഗയും മികച്ച കളി പുറത്തെടുത്തു. മറുപടി ബാറ്റിംഗില്‍ വിരാട് കോലി 110 റണ്‍സോടെ മുന്നില്‍നിന്ന് നയിച്ചു. 63 റണ്‍സോടെ കേദാര്‍ യാദവ് ക്യാപ്റ്റന് മികച്ച പിന്തുണയേകി.

ഏകദിന ക്രിക്കറ്റില്‍ 100 സ്റ്റംമ്പിങ്ങുകള്‍ എന്ന നേട്ടം ധോണി ഈ കളിയില്‍ സ്വന്തമാക്കി. ശ്രീലങ്കയില്‍വച്ച് ഏകദിനപരമ്പരയിലെ എല്ലാ മത്സരവും വിജയിക്കുന്ന ആദ്യ ടീമും ഇന്നത്തെ കളിയോടെ ഇന്ത്യയായി മാറി. ഇന്നത്തെ കളിയോടെ ഏകദിന ക്രിക്കറ്റിലെ സെഞ്ച്വറിവീരന്മാരില്‍ രണ്ടാമനാകാന്‍ വിരാട് കോലിക്ക് സാധിച്ചു. സച്ചിന് 49 സെഞ്ച്വറിയും വിരാടിന് 30 സെഞ്ച്വറിയുമാണുള്ളത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top