ധോണിക്ക് സ്റ്റംമ്പിങ്ങില്‍ റെക്കോര്‍ഡ്; 100 പേരെ സ്റ്റംമ്പിങ്ങിലൂടെ പുറത്താക്കിയ ഒരേയൊരു കീപ്പര്‍ ഇനി ക്യാപ്റ്റന്‍കൂള്‍ (വീഡിയോ)

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ അഞ്ചാം ഏകദിന മത്സരത്തില്‍ ധോണിക്ക് സ്റ്റംമ്പിങ്ങില്‍ റെക്കോര്‍ട്. ലോകത്തില്‍ സ്റ്റംമ്പിങ്ങിലൂടെ ഏറ്റവുമധികം ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കിയ കീപ്പര്‍ എന്ന റെക്കോര്‍ഡാണ് ധോണിയുടെ കൈവശമായത്.

സ്റ്റംമ്പിങ്ങില്‍ ധോണിയുടെ സെഞ്ച്വറിക്കാണ് ഇന്നത്തെ മത്സരം സാക്ഷ്യം വഹിച്ചത്. 99 പേരെ ഇങ്ങനെ പുരത്താക്കിയ കുമാര്‍ സംഗക്കാരയാണ് ഇതിനുമുമ്പ് റെക്കോര്‍ഡ് സൂക്ഷിച്ചിരുന്നത്. എന്നാല്‍ തന്റെ മിന്നല്‍ സ്റ്റംമ്പിങ്ങലൂടെ ഒരു പുത്തന്‍ അധ്യായം ക്യാപ്റ്റന്‍കൂള്‍ കുറിച്ചു.

404 കളികളില്‍നിന്നാണ് തന്റെ നേട്ടം സംഗക്കാര സ്വന്തമാക്കിയത്. എന്നാല്‍ വെറും 301 ഏകദിനം കൊണ്ട് ധോണി ഈ നേട്ടം മറികടന്നു. ധോണിയുടെ സ്റ്റംമ്പിങ്ങില്‍ 19 എണ്ണം ഹര്‍ഭജന്‍ സിംഗിന്റെ ബോളുകളിലായിരുന്നു. 15 എണ്ണം ജഡേജയുടെ പന്തുകളും 14 എണ്ണം അശ്വിന്റെ പന്തുകളുമായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top