സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ബിജെപി കേന്ദ്രമന്ത്രി ഡോക്ടറെ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്; ഗൂണ്ടായിസം അമ്മയെ ചികിത്സിച്ചതുമായി ബന്ധപ്പെട്ട് (വീഡിയോ)

അനന്തകുമാര്‍ ഹെഗ്‌ഡെയും അദ്ദേഹം മര്‍ദ്ദിച്ച ഡോക്ടര്‍മാരും

ബംഗളുരു: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ബിജെപി മന്ത്രിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒരു ഡോക്ടറെ മര്‍ദ്ദിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. കര്‍ണാടകയില്‍നിന്ന് അഞ്ചുതവണ എംപിയായ അനന്തകുമാര്‍ ഹെഗ്‌ഡെയുടെ വീഡിയോയാണ് പുറത്തുവന്നത്.

ബംഗളുരുവില്‍നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള സിര്‍സിയിലെ ടിഎസ്എസ് ആശുപത്രിയിലെ വീഡിയോ ഫൂട്ടേജാണ് പ്രചരിക്കുന്നത്. അനന്തകുമാര്‍ ഹെഗ്‌ഡെ ഡോക്ടറെ കഴുത്തിന് പിടിച്ച് പിന്നിലേക്ക് തള്ളുന്നതും ക്രൂരമായി മര്‍ദ്ദിക്കുന്നതും വീഡിയോയിലുണ്ട്. അമ്മയെ ചികിത്സിക്കുന്നതുമായി ബന്ധപ്പെട്ടാണ് മര്‍ദ്ദനമുണ്ടായത്.

എംപിയുടെ അടികൊണ്ട ഡോക്ടര്‍മാര്‍ തങ്ങള്‍ക്ക് പരിക്കുപറ്റിയെന്ന് തുറന്നുപറയുകയും ചെയ്തു. ചുണ്ടിലേയും കഴുത്തിലേയും മുറിവുകള്‍ അവര്‍ തുറന്നുകാട്ടി. സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രി ഇത്തരത്തില്‍ പെരുമാറിയത് ദേശീയ മാധ്യമങ്ങള്‍ എല്ലാം വാര്‍ത്തയാക്കിയ സാഹചര്യത്തില്‍ വന്‍ നാണക്കേടാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന് ഉണ്ടായിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top