അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മന്ത്രിസ്ഥാനം മലയാളികള്‍ക്കുള്ള ഓണ സമ്മാനമെന്ന് കുമ്മനം രാജശേഖരന്‍

കുമ്മനം രാജശേഖരന്‍ ( ഫയല്‍ ചിത്രം )

തിരുവനന്തപുരം : അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മന്ത്രി സ്ഥാനം മലയാളികള്‍ക്കുള്ള ഓണ സമ്മാനമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. മോദി സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായക്ക് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ സാന്നിധ്യം തിളക്കമേറ്റുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ കൈവിട്ടിട്ടില്ലെന്നതിന്റെ ഉദാഹരണമാണിത്. കേരളത്തിന്റെ പ്രതിനിധിയായി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കൂടിയായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് സാധിക്കും.

കേരളത്തിലെ ഇടത്, വലത് മുന്നണികളുടെ അഴിമതി ഭരണത്തില്‍
മനം നൊന്താണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. കേരളത്തിന്റെ വികസന സങ്കല്‍പ്പങ്ങള്‍ക്ക് ചിറക് നല്‍കാന്‍ കണ്ണന്താനത്തിന് സാധിക്കുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

അല്‍ഫോണ്‍സ് കണ്ണന്താനം അടക്കം ഒമ്പതു പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി നരേന്ദ്രമോദി ഇന്നു രാവിലെയാണ് മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. ധര്‍മ്മേന്ദ്ര പ്രധാന്‍, പീയൂഷ് ഗോയല്‍, നിര്‍മ്മല സീതാരാമന്‍, മുക്താര്‍ അബ്ബാസ് നഖ്‌വി എന്നിവര്‍ക്ക് ക്യാബിനറ്റ് മന്ത്രിമാരായി സ്ഥാനക്കയറ്റം നല്‍കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top