കാഴ്ചക്കാരന്റെ വികാരങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് ഒരു സംവിധായകന്‍ സിനിമ എടുക്കേണ്ടതെന്ന് അടൂര്‍

അടൂര്‍ ഗോപാലകൃണ്‌നന്‍

സിംഗപൂര്‍: കാഴ്ചക്കാരന്റെ വികാരങ്ങള്‍ ഉള്‍ക്കൊണ്ടാകണം ഒരു സംവിധായകന്‍ സിനിമ എടുക്കേണ്ടതെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. സിനിമയക്ക് ഒരുപാട് സാമൂഹ്യ പ്രതിബദ്ധതയുണ്ടെന്നും അടൂര്‍ പറഞ്ഞു. ഏഷ്യന്‍ ഇന്‍ര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ വേദിയില്‍ വെച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സിനിമ എടുക്കുമ്പോള്‍ കാഴ്ചക്കാരനെ ബഹുമാനപൂര്‍വ്വം കാണേണ്ടതുണ്ട്. ഓരോ വ്യക്തിക്കും അവരുടേയായ കാഴ്ചപ്പാടുകള്‍ ഉണ്ടാകും. അവരെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതാകണം ഒരു സിനിമ എന്ന ആദ്ദേഹം പറഞ്ഞു. സാമൂഹ്യക്കാഴ്ചപ്പാടുകള്‍ ഉള്ള സിനിമയാണ് നാം നിര്‍മ്മിക്കേണ്ടതെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top