ആക്രമണത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവം; പി സി ജോര്‍ജ് എംഎല്‍എക്കെതിരെ കേസെടുത്തു

പിസി ജോര്‍ജ്

കൊച്ചി: ആക്രമണത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തിയതിന് പിസി ജോര്‍ജ് എംഎല്‍എക്കെതിരെ പൊലീസ് കേസെടുത്തു. നെടുമ്പാശേരി പൊലീസാണ് കേസെടുത്തത്. ഐപിസി സെക്ഷന്‍ 228 എ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഇരയെ മനസിലാകുന്ന രീതിയില്‍ പി സി ജോര്‍ജ് പ്രസ്താവന നടത്തി എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍ .ഇരയായ നടി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് എടുത്തിരിക്കുന്നത്. ഒരാഴ്ചക്കുള്ളില്‍ പിസി ജോര്‍ജിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും

ക്രൂരമായ പീഡനത്തിനാണ് നടി ഇരയായങ്കെില്‍ എങ്ങനെയാണ് അടുത്ത ദിവസം അഭിനയിക്കാന്‍ പോയതെന്നാണ് പിസി ജോര്‍ജ് എംഎല്‍എ ചോദിച്ചിരുന്നു. കൂടാതെ നിര്‍ഭയയേക്കാള്‍ ക്രൂരപീഡനമാണ് നടന്നതെന്നാണല്ലോ പറഞ്ഞതെന്നും ജോര്‍ജ് ആക്ഷേപിച്ചിരുന്നു. ഇതിനെതിരെ നടി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജോര്‍ജിനെതിരെ കേസെടുത്തിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top