“എന്തിനാണ് ദിലീപ് അങ്കിളിനെ അറസ്റ്റ് ചെയ്തത് എന്നുചോദിച്ച് കൊച്ചുമകന്‍ ഭക്ഷണം പോലും കഴിക്കാതിരിക്കുന്നുവെന്ന് സ്ത്രീകള്‍ വിളിച്ചുപറയുന്നു”; ദിലീപ് ഫാന്‍സ് പ്രസിഡന്റ് റിയാസ് ഖാന്‍ (വീഡിയോ)

സ്ത്രീകളില്‍ ഭൂരിഭാഗവും ദിലീപിനെ അനുകൂലിക്കുന്നുവെന്ന് ദിലീപ് ഫാന്‍സ് അസ്സോസിയേഷന്‍ പ്രസിഡന്റ് റിയാസ് ഖാന്‍. ഒരു ടിവി പരിപാടിയില്‍നിന്ന് അങ്ങനെയാണ് താന്‍ മനസിലാക്കിയതെന്നായിരുന്നു അദ്ദേഹം സൂചിപ്പിച്ചത്. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവര്‍ എന്ന പരിപാടിയിലാണ് അദ്ദേഹം ഈ വാദഗതി മുന്നോട്ടുവച്ചത്.

ദിലീപിന്റെ ജനപ്രീതിക്ക് ഇടിവുണ്ടായോ എന്നായിരുന്നു അവതാരകനായ വിജയകുമാറിന്റെ ചോദ്യം. എന്നാല്‍ ഇതിനുമറുപടിയായി ദിലീപിന് ഇപ്പോഴും നല്ല ജന പ്രീതിയാണെന്ന് റിയാസ് ഖാന്‍ പറയുന്നു. രാവിലെ പങ്കെടുത്ത ഒരു ടിവി പരിപാടിയില്‍ 98 ശതമാനം സ്ത്രീകളും പറയുന്നത് ദിലീപ് എന്ന നടനില്ലാത്ത ഒരു സിനിമ തങ്ങള്‍ കാണില്ല എന്നാണ്. തന്റെ കൊച്ചുമകന്‍ എന്തിനാണ് ദിലീപ് അങ്കിളിനെ അറസ്റ്റ് ചെയ്തത് എന്നുചോദിച്ച് ഭക്ഷണം പോലും കഴിക്കാതിരിക്കുന്നുവെന്ന് സ്ത്രീകള്‍ വിളിച്ചുപറയുന്നുവെന്നും റിയാസ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.

രാവിലെ ദിലീപിനെ നാദിര്‍ഷാ, കാവ്യാ മാധവന്‍, മീനാക്ഷി എന്നിവര്‍ വന്നുകണ്ടത് വാര്‍ത്തയായിരുന്നു. അച്ഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ ദിലീപിനെ കോടതി അനുവദിച്ചതിനേത്തുടര്‍ന്നാണ് ഇവര്‍ ദിലീപിനെ കാണാനെത്തിയത്. ദിലീപ് പുറത്തിറങ്ങുന്നത് കര്‍ശന നിയന്ത്രണത്തിന്മേലാണ്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന എഡിറ്റേഴ്‌സ് അവറിലാണ് റിയാസ് ഖാന്‍ കൗതുകമുണര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top