കുറഞ്ഞ വിലയില്‍ മൂന്ന് ജിബി റാമോടെ റെഡ്മി 4എ എത്തി; എന്തുകൊണ്ട് ഷവോമി ഒന്നാമനാകുന്നുവെന്നതിന് ഇതാ ഒരു ഉദാഹരണം

റെഡ്മി 4എ

ഷവോമി ഫോണുകളുടെ ഗുണനിലവാരം ഉപഭാക്താക്കള്‍ ഭൂരിഭാഗവും സമ്മതിക്കുന്നതാണ്. അതുകൊണ്ടുതന്നെയാണ് റെഡ്മി നോട്ട്3 നേയും നോട്ട് 4നേയും ഇന്ത്യക്കാര്‍ ഇരുകൈയ്യുംനീട്ടി സ്വീകരിച്ചത്. എന്നാല്‍ ഈ ഗുണമേന്മയോടൊപ്പം മറ്റൊരു കാര്യവും ഷവോമി ശ്രദ്ധിച്ചു, വില ഒരിക്കലും കൂടുതല്‍ തോന്നിപ്പിക്കരുത് എന്ന കമ്പനിയുടെ ഒരു മികച്ച തീരുമാനമായിരുന്നു അത്.

അതിനെ ശരിവച്ചാണ് റെഡ്മി നോട്ട് 4 എന്ന മോഡലിനൊപ്പം റഡ്മി4എ എന്നൊരു മോഡലും കമ്പനി അവതരിപ്പിച്ചത്. 5,999 രൂപമാത്രമായിരുന്നു 2 ജിബി റാം വരുന്ന ആ ഫോണിന്റെ വില. ഇപ്പോള്‍ ഇതേ ഫോണിന്റെ 3ജിബി വെര്‍ഷന്‍ അവതരിപ്പിക്കുയാണ് ഷവോമി. മറ്റ് കോണ്‍ഫിഗേറേഷനില്‍ മാറ്റങ്ങളൊന്നുമില്ല.

ഒരു ജിബി റാം വര്‍ദ്ധിച്ചപ്പോള്‍ 1000 രൂപയും വര്‍ദ്ധിച്ചിട്ടുണ്ട് പുതിയ മോഡലിന്. എന്നാല്‍ ഇതേ വിലയില്‍ ഒരു മികച്ച കമ്പനിയുടെ 3ജിബി റാം മോഡല്‍ ലഭിക്കുന്നുണ്ടോ എന്ന് പരിശോധയ്ക്ക് ഉപഭോക്താവ് മുതിരുംമുമ്പേ റെഡ്മി വാങ്ങാം എന്ന തീരുമാനത്തില്‍ എത്തിയിരിക്കും. ഇതാണ് നേരത്തെ സൂചിപ്പിച്ച കമ്പനി പോളിസിയുടെ വിജയം. ഇങ്ങനെ വാങ്ങുന്ന ഒരാളെ സംബന്ധിച്ച് ഒരിക്കലും നിരാശ തോന്നാത്ത തരത്തിലുള്ള മറ്റ് കോണ്‍ഫിഗറേഷനും ഷവോമി ഒരുക്കുന്നുണ്ട്.

4ജി സംവിധാനമുള്ള രണ്ട് സിം ഉപയോഗിക്കാവുന്ന ഫോണില്‍ 5,13 മെഗാ പിക്‌സലാണ് മുന്‍-പിന്‍ ക്യാമറകള്‍. 1.4 ജിഗാഹെട്‌സ് ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 425 സിസ്റ്റം ഓണ്‍ എ ചിപ്പ് പ്രോസ്സസറും 3120 മില്ലി ആമ്പിയര്‍ ബാറ്ററിയും ഫോണിന് കരുത്ത് ദീര്‍ഘനേരമേകും. അഞ്ച് ഇഞ്ച് ഡിസ്‌പ്ലേയുള്ള ഫോണിന് 8.5 മില്ലീമീറ്റര്‍ മാത്രമാണ് കനം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top