ജിയോ ഫോണ്‍ പ്രീ ബുക്കിംഗ് 60 ലക്ഷം എന്ന് കണക്കുകള്‍; വിതരണം തുടങ്ങാതെ ബുക്കിംഗ് പുനരാരംഭിക്കില്ല

ജിയോ ഫോണ്‍

ജിയോ ഫോണ്‍ ബുക്കിംഗുകളുടെ എണ്ണം 60 ലക്ഷം കടന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍. കനത്ത ബുക്കിംഗ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും പ്രതീക്ഷയ്ക്കപ്പുറത്തുള്ള ബുക്കിംഗ് ആണ് ലഭിച്ചത്.

ബുക്കിംഗ് ഇപ്പോള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണെങ്കിലും തുടരുന്ന കാര്യത്തില്‍ കമ്പനി പ്രതികരിച്ചിട്ടില്ല. നിലവില്‍ ബുക്ക് ചെയ്തവര്‍ക്ക് കൊടുത്തുതുടങ്ങിയ ശേഷമേ ബുക്കിംഗ് ഇനി തുടരാന്‍ സാധ്യതയുള്ളൂ. വെറും 4 ദിവസം കൊണ്ടാണ് ഇത്രയും ബുക്കിംഗ് നടന്നതെന്നതും ശ്രദ്ധേയമാണ്.

ജിയോയുടെ വെബ്‌സൈറ്റ് വഴിയും മൈജിയോ ആപ്പ് വഴിയും ഫോണ്‍ ബുക്ക് ചെയ്യാം. 500 രൂപ കൊടുത്തുവേണം ബുക്ക് ചെയ്യാന്‍. പിന്നീട് ഫോണ്‍ കയ്യിലെത്തുമ്പോള്‍ 1000 രൂപകൂടി നല്‍കണം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top