ഷിംല- ചണ്ഡീഗഢ് ദേശീയ പാതയില്‍ മലയിടിച്ചില്‍; വീഡിയോ കാണാം

വീഡിയോയില്‍ നിന്നുള്ള ദൃശ്യം

ദില്ലി: ഷിംല- ചണ്ഡിഗഢ് ദേശീയ പാതയില്‍ വന്‍ മലയിടിച്ചില്‍. ഷിംലയ്ക്കടുത്ത് ദല്ലി ടണലിന് സമീപമാണ് മലയിടിച്ചില്‍ ഉണ്ടായത്. പെട്ടെന്നുണ്ടായ മലയിടിച്ചിലില്‍ ആറോളം വാഹനങ്ങളും സമീപത്തെ ക്ഷേത്രത്തിന്റെ പിന്‍ഭാഗവും തകര്‍ന്നടിഞ്ഞു.

സംഭവത്തിന്റെ വീഡിയോ എഎന്‍ഐയാണ് പുറത്തുവിട്ടത്. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയെ തുര്‍ന്ന് ദേശീയപാത പൂര്‍ണമായും തടസപ്പെട്ടിരുന്നു. അപകടത്തില്‍ മൂന്ന് പേരെ രക്ഷിച്ചതായി ഡെപ്യൂട്ടി സൂപ്രണ്ടന്റ് രജീന്ദര്‍ സിംഗ് പ്രതികരിച്ചു.

മലയിടിച്ചിലിന്റെ ദൃശ്യങ്ങള്‍

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top