ഗണേശ വിഗ്രഹത്തിന് മുന്നില്‍ ആരതി ഉഴിഞ്ഞ് റോബോട്ട്; ‘ഇനി എന്തൊക്കെ കാണേണ്ടി വരു’മെന്ന് സോഷ്യല്‍ മീഡിയ; വീഡിയോ

ഗണേശ വിഗ്രഹത്തിന് മുന്നില്‍ ആരതി ഉഴിയുന്ന റോബോട്ടിന്റെ വീഡിയോ വൈറലാകുന്നു. ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ച ആഘോഷപരിപാടിക്കിടെയാണ് വിഗ്രഹത്തെ ഉഴിയുന്ന വിധത്തില്‍ റോബോട്ടിനെ സജ്ജമാക്കിയത്. നിരവധിയാളുകള്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തു. ‘ഇനി എന്തൊക്കെ കാണേണ്ടി വരു’മെന്ന് കമന്റു ചെയ്തവരുണ്ട്.

ഗണേശ വിഗ്രഹത്തെ നിരവധി തവണ ഉഴിയുന്ന റോബോട്ടാണ് വീഡിയോയില്‍. ‘അച്യുതം കേശവം കൃഷ്ണ ദാമോദരം’ എന്ന ഗാനം ഇതിനോടപ്പം എന്ന ഗാനവും പശ്ചാത്തലത്തില്‍ കേള്‍ക്കാം. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാട്ടില്‍ ഓട്ടോമേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് റോബോട്ടിക് ഹാന്‍ഡ് നിര്‍മ്മിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top