പുത്തന്‍ കരുത്തുമായി ഒക്ടാവിയ ആര്‍എസ് വിപണിയിലെത്തി

സ്‌കോഡ ഒക്ടാവിയ ആര്‍എസ്

ആഡംബര സെഡാനായ സ്‌കോഡ ഒക്ടാവിയയുടെ പുതിയ പതിപ്പായ ഒക്ടാവിയ വിആര്‍എസ് ഇന്ത്യയില്‍ പുറത്തിറങ്ങി. ഏകദേശം 24.62 ലക്ഷമാണ് എക്‌സ് ഷോറൂം വില. ഒക്ടാവിയയില്‍ മാറ്റങ്ങള്‍ വരുത്തിയാണ് ഒക്ടാവിയ ആര്‍എസ് എത്തിയിരിക്കുന്നത്.

സ്‌പോയിലറിലും ബ്ലാക്ക് ഡിഫ്യൂസറിലുമാണ് സ്‌കോഡ പ്രധാന മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. 2.0 ലിറ്റര്‍ ടിഎസ്‌ഐ എഞ്ചിന്‍, 250 ബിഎച്ച്പി പവര്‍, 350 എഎം ടോര്‍ക്ക് എന്നിവയാണ് എഞ്ചിന്‍ സവിശേഷതകള്‍. ഓട്ടോമാറ്റിക്കായും മാനുവലായും ഉള്ള ആറ് സ്പീഡ് ട്രാന്‍സ്മിഷന്‍ ഗിയര്‍ സിസ്റ്റമാണ് കാറില്‍ ഉള്ളത്. 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 6.7 സെക്കന്റ് മതി ഒക്ടാവിയ വിആര്‍എസ്.

250 കിലോമീറ്റര്‍ വരെ പരമാവധി വേഗതയുള്ള ഈ കാറിന് പുതിയ എല്‍ഇഡി ഹെഡ്‌ലാംപ്, എയര്‍ ഇന്‍ ടേക്ക്, പുതിയ ടെയില്‍ ലാംപ് എന്നിവയുമുണ്ട്. സ്‌പോര്‍ട്ട്‌സ് സീറ്റുകള്‍, എല്‍ഇഡി ടോര്‍ച്ച്, ഇല്യൂമിനേറ്റഡ് ഡോര്‍ ഹാന്‍ഡില്‍, മള്‍ട്ടി ഫംഗ്ഷണല്‍ സ്റ്റീയറിംഗ് വീലുകള്‍, മികച്ച സ്റ്റോറേജ് സ്‌പെയിസ് എന്നിവയാണ് മറ്റു പ്രത്യേകതകള്‍. 14.24 കിലോമീറ്ററാണ് ഇന്ധനക്ഷമത.

മള്‍ട്ടിപ്പിള്‍ എയര്‍ബാഗുകള്‍, ഇബിഡിക്ക് ഒപ്പമുള്ള എബിഎസ്, ബ്രേക്ക് പാഡ് വെയര്‍ ഇന്‍ഡിക്കേറ്ററിന് ഒപ്പമുള്ള ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ്, ട്രാക്ഷന്‍ കണ്‍ടോള്‍, ഇലക്ട്രോണിക് ഡിഫ്‌റന്‍ഷ്യല്‍ ലോക്ക്, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, മള്‍ട്ടി കൊളീഷന്‍ ബ്രേക്കിംഗ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ ഓക്ടാവിയ ആര്‍എസ്‌ന്റെ സുരക്ഷാ സജ്ജീകരണങ്ങള്‍.

ഇന്റിരിയര്‍

നാല് വര്‍ഷം/1,00,000 കിലോമീറ്റര്‍ വാറന്റി, നാല് വര്‍ഷം/അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ റോഡ് സൈഡ് അസിസ്റ്റന്‍സ്, ഓരോ 15,000 കിലോമീറ്റര്‍/ഒരു വര്‍ഷത്തിനിടയില്‍ നാല് സമയബന്ധിത മെയിന്റന്‍സ് സര്‍വീസ് എന്നിവയാണ് സ്‌കോഡ ഒരുക്കുന്ന സേവനങ്ങള്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top