വാട്ടര്‍പ്രൂഫ് ഫോണുമായി ബ്ലാക്ക് ബെറി എത്തുന്നു

പ്രതീകാത്മക ചിത്രം

പുതിയ ഫുള്‍ ടച്ച് സ്‌ക്രീന്‍ മൊബൈലുകള്‍ പുറത്തിറക്കാനൊരുങ്ങി ബ്ലാക്ക് ബെറി നിര്‍മ്മാതാക്കളായ ടിസിഎല്‍ രംഗത്ത്. ഒക്ടോബറോടെ ഫോണ്‍ വിപണിയിലെത്തിയെക്കും. കൂടുതല്‍ കാലം ഈട് നില്‍ക്കുന്നതും, പുതിയ സുരക്ഷ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയാവും ഫോണ്‍ വിപണിയില്‍ എത്തിക്കുക.

കൂടുതല്‍ സുരക്ഷയും വെള്ളവും പൊടിപടലങ്ങളും പ്രതിരോധിക്കുമെന്നും, 26 മണിക്കൂര്‍ ബാറ്ററി കപ്പാസിറ്റിയും ഉണ്ടാകുമെന്ന് ടിസിഎല്‍ മാനേജിംഗ് ഡയറക്ടര്‍ ഫ്രാങ്കോയിസ് മാഹീയു പറഞ്ഞതായി എന്‍ഗാഡ്‌ജെറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ വിപണിയിലുള്ള മുന്‍നിര സ്മാര്‍ട്ട് ഫോണുകളായ ഐഫോണ്‍, സാംസംഗ് എന്നിവയെക്കാളും വില കുറവായിരിക്കുമന്നും മാഹീയു പറഞ്ഞു. അതിലൂടെ ഒരുവിഭാഗം ഐഫോണ്‍ സാംസംഗ് ഉപഭോക്താക്കളെ ആകര്‍ഷിക്കാനാകുമെന്നും മാഹീയു അവകാശപ്പെടുന്നു.

കീവണ്‍ എന്ന പേരില്‍ ഒരു ആന്‍ഡ്രോയിഡ് ഫോണ്‍ ആണ് ബ്ലാക്ക്‌ബെറി അവസാനമായി പുറത്തിറക്കിയത്. കീവണിന് 39,990 രൂപയായിരുന്നു വിപണിയില്‍ വില. പുതിയ ഫോണും ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിന്റെ വിലയും മറ്റ് വിവരങ്ങളും ഇതുവരെ പുറത്തുവന്നിട്ടില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top