പതിനൊന്നുകാരന്റെ ജനനേന്ദ്രിയത്തില്‍ നിന്ന് പുറത്തെടുത്തത് 26 കാന്ത ബോളുകള്‍

പ്രതീകാത്മക ചിത്രം

ബീജിംങ്: പതിനൊന്നു വയസ്സുകാരന്റെ ജനനേന്ദ്രിയത്തില്‍ നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 26 ചെറിയ കാന്ത ബോളുകള്‍. ജനനേന്ദ്രിയത്തില്‍ അസഹ്യമായ വേദനയും ഒപ്പം ബ്ലീഡിംഗും ഉണ്ടായതിനെത്തുടര്‍ന്നാണ് കുട്ടിയെ രക്ഷിതാക്കള്‍ ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ മൂന്ന് മില്ലിമീറ്റര്‍ വീതം വരുന്ന 26 കാന്ത ബോളുകളാണ് കണ്ടത്. ചൈനയിലെ സെജിയാങ് പ്രവിശ്യയിലുള്ള കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ നിന്നാണ് ശസ്ത്രക്രിയയിലൂടെ കാന്തബോളുകള്‍ നീക്കം ചെയ്തത്.

ശസ്ത്രക്രിയ വളരെ ശ്രമകരമായിരുന്നുവെന്നും ഒരു സമയം ഒരു ബോള്‍ മാത്രമാണ് നീക്കം ചെയ്യാന്‍ സാധിച്ചതെന്നും കുട്ടികളുടെ സര്‍ജന്‍ ഡോ.വാങ് യോങ്ബിയോ വ്യക്തമാക്കി. ബോളുകള്‍ കുട്ടി അബദ്ധവശാല്‍ വിഴുങ്ങിയതോ അതല്ലെങ്കില്‍ ഒരു കൗതുകത്തിന് സ്വയം ശരീരത്തില്‍ കയറ്റിയതോ ആകാമെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്. ഇതിനു മുന്‍പും താന്‍ ഇത്തരത്തിലുള്ള രണ്ട് കേസുകള്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് ഡോ. വാങ് പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top