സെയിഫ് അലി ഖാന്‍ നായകനായ ‘ഷെഫ്’ ട്രെയിലറെത്തി; മലയാളികള്‍ക്ക് കേരളവും പിന്നെ പത്മപ്രിയയും

സെയിഫ് അലി ഖാനൊപ്പം പത്മപ്രിയ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷെഫ് എന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കേരളത്തിലാണ് ചിത്രത്തിന്റെ നല്ലൊരുഭാഗവും ഷൂട്ട് ചെയ്തിരിക്കുന്നത്. മലയാളത്തില്‍നിന്ന് നിരവധി താരങ്ങള്‍ ചിത്രത്തിലഭിനയിക്കുന്നു.

പത്മപ്രിയയുടെ ഒരു മികച്ച തിരിച്ചുവരവ് ചിത്രത്തിലൂടെയുണ്ടായേക്കും. ട്രെയിലറില്‍ പത്മപ്രിയയുടെ സ്‌ക്രീന്‍ സ്‌പെയ്‌സ് വ്യക്തമാണ്. സെയിഫ് അലി ഖാന്‍ റോഷന്‍ കല്‍റ എന്ന ഷെഫിനെയാണ് അവതരിപ്പിക്കുന്നത്. സ്വന്തമായി നൃത്ത വിദ്യാലയം നടത്തുന്ന നര്‍ത്തകിയുടെ റോളിലാണ് പത്മപ്രിയ.

അക്ഷയ്കുമാര്‍ നായകനായ എയര്‍ ലിഫ്റ്റിന് ശേഷം രാജാ കൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷെഫ്. രുചിവൈവിധ്യങ്ങളെ എളുപ്പം ബന്ധിപ്പിക്കാവുന്നയിടം എന്നതിനാലാണ് കൊച്ചി ലൊക്കേഷനാക്കിയതെന്ന് സംവിധായകന്‍ നേരത്തേ പറഞ്ഞിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top